ദേശീയ പതാക ഉയര്‍ത്താത്തവരെ വിശ്വസിക്കാനാവില്ല, പതാക ഉയര്‍ത്താത്ത വീടുകളുടെ ചിത്രമെടുക്കാന്‍ നിര്‍ദേശം; ബി.ജെ.പി നേതാവ് വിവാദത്തില്‍
ന്യൂഡല്‍ഹി: ദേശീയ പതാക ഉയര്‍ത്താത്ത വീടുകളുടെ ചിത്രമെടുക്കാന്‍ അണികള്‍ക്കു നിര്‍ദേശം നല്കിയ ബി.ജെ.പി ഉത്തരാഖണ്ഡ് പ്രസിഡന്റ് മഹേന്ദ്ര ഭട്ടിന്റെ നടപടിയെച്ചൊല്ലി വിവാദം. ബി.ജെ.പി ഉത്തരാഖണ്ഡ് പ്രസിഡന്റ് മഹേന്ദ്ര ഭട്ടാണ് ഇത്തരത്തില്‍ നിര്‍ദേശം നല്‍കിയത്.
സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികത്തോട് അനുബന്ധിച്ച് കഴിഞ്ഞ ദിവസം നടന്ന പാര്‍ട്ടി പരിപാടിയിലായിരുന്നു ബി.ജെ.പി നേതാവിന്റെ വിവാദ നിര്‍ദേശം. ദേശീയ പതാക ഉയര്‍ത്താത്തവരെ രാജ്യത്തിന് വിശ്വസിക്കാനാവില്ലെന്നും ആരാണ് ദേശീയവാദിയെന്ന് തിരിച്ചറിയാന്‍ ഇതുവഴി സാധിക്കുമെന്നും ഭട്ട് പറഞ്ഞു. തുടര്‍ന്നാണ് പതാക ഉയര്‍ത്താത്ത വീടുകളുടെ ചിത്രം എടുക്കാന്‍ നേതാവ് ആവശ്യപ്പെട്ടത്.
സംഭവം വിവാദമായതോടെ ബി.ജെ.പി പ്രവര്‍ത്തകരുടെ വീടുകളെ കുറിച്ച് മാത്രമാണ് താന്‍ പറഞ്ഞതെന്ന ന്യായീകരണവുമായി ഭട്ട് രംഗത്തുവന്നു. ആര്.എസ്.എസ് ആസ്ഥാനത്ത് മുമ്പ് ദേശീയ പതാക ഉയര്‍ത്തിയിരുന്നില്ലെന്നും ഭട്ടിന്റ മാനദണ്ഡപ്രകാരം അവരെയും വിശ്വസിക്കാനാകില്ലെന്നും സംസ്ഥാന കോണ്‍ഗ്രസ് നേതാവ് കരണ്‍ മഹറ കുറ്റപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."