HOME
DETAILS

അഞ്ച് വര്‍ഷത്തിനുള്ളില്‍ പി.എസ്.സി 3489 റാങ്ക്‌ലിസ്റ്റുകള്‍ പ്രസിദ്ധീകരിച്ചു: ചെയര്‍മാന്‍

  
backup
August 24 2016 | 18:08 PM

%e0%b4%85%e0%b4%9e%e0%b5%8d%e0%b4%9a%e0%b5%8d-%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b7%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%81%e0%b4%b3%e0%b5%8d%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%8d

കൊച്ചി: കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ കേരള പബ്ലിക് സര്‍വിസ് കമ്മിഷന്റെ പ്രവര്‍ത്തനങ്ങളില്‍ സമൂലവും ഗുണപരവുമായ മാറ്റങ്ങള്‍ വരുത്താന്‍ സാധിച്ചുവെന്ന് ചെയര്‍മാന്‍ ഡോ.കെ.എസ്. രാധാകൃഷ്ണന്‍ പറഞ്ഞു. ഇക്കാലയളവില്‍ പി.എസ്.സിക്ക് വിവിധ തസ്തികകളിലായി 4398 വിജ്ഞാപനങ്ങള്‍ പുറപ്പെടുവിക്കുവാന്‍ കഴിഞ്ഞു. തൊട്ടുമുന്‍പുള്ള അഞ്ച് വര്‍ഷങ്ങളില്‍ ഇത് 3753 മാത്രമായിരുന്നു. 4398 വിജ്ഞാപനങ്ങള്‍ പ്രകാരം 2,21,67,463 ഉദ്യോഗാര്‍ഥികള്‍ അപേക്ഷിച്ചു. 2006- 2011 ല്‍ അപേക്ഷകരുടെ എണ്ണം 1,47,70,941 ആയിരുന്നു. 50 ശതമാനം വര്‍ധനവാണ് ഇക്കാലയളവില്‍ ഉണ്ടായത്. 2783 പരീക്ഷകള്‍ നടത്തി. 2006- 11 ല്‍ കേവലം 1019 പരീക്ഷകള്‍ മാത്രമാണ് നടന്നത്. 173 ശതമാനം വര്‍ധനവാണ് ഇക്കാര്യത്തില്‍ ഉണ്ടായിരിക്കുന്നത്. 2,18,94,065 ഉദ്യോഗാര്‍ഥികള്‍ പരീക്ഷയെഴുതിയപ്പോള്‍ 2006- 11 ല്‍ 1,29,47,405 പേര്‍ പരീക്ഷയ്ക്ക് ഹാജരായി. 69 ശതമാനം വര്‍ധനവാണിതെന്നും അദ്ദേഹം വിശദീകരിച്ചു. ചെയര്‍മാനായി ചുമതലയേറ്റതിനുശേഷം അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കിയതിനോടനുബന്ധിച്ച് സംഘടിപ്പിച്ച വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ അഞ്ച് വര്‍ഷം 3489 റാങ്ക്‌ലിസ്റ്റുകള്‍ പ്രസിദ്ധീകരിച്ചു. 2006-11 ല്‍ കേവലം 2472 റാങ്ക്‌ലിസ്റ്റുകള്‍ മാത്രമാണ് പ്രസിദ്ധീകരിച്ചത്. കഴിഞ്ഞ അഞ്ച് വര്‍ഷങ്ങളില്‍ 2839 ഇന്റര്‍വ്യൂകള്‍ നടത്തി. 1,50,898 ഉദ്യോഗാര്‍ഥികള്‍ക്ക് അഡൈ്വസ് മെമ്മോ അയച്ചു. 2011-16 ല്‍ 2,27,24,928 അപേക്ഷകളില്‍ തീര്‍പ്പ് കല്‍പ്പിച്ചപ്പോള്‍ 2006- 11 ല്‍ കേവലം 1,22,82,997 അപേക്ഷകളില്‍ മാത്രമാണ് തീര്‍പ്പ് കല്‍പിക്കാനായത്.

ചരിത്രത്തിലാദ്യമായി പി.എസ്.സി. പരീക്ഷകള്‍ക്ക് സമഗ്രമായ സ്വന്തം സിലബസ് ഉണ്ടായത് തന്റെ കാലത്താണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 3146 എസ്.സി,എസ്.ടി നിയമനങ്ങളില്‍ നടപടിയായി. വനവാസികള്‍ക്ക് വേണ്ടി വനംവകുപ്പ് സൃഷ്ടിച്ച 609 ട്രൈബല്‍ വാച്ചര്‍ തസ്തികളിലേക്കുള്ള തിരഞ്ഞെടുപ്പ് യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തീകരിച്ചു.

വര്‍ഷങ്ങളായി വിജ്ഞാപനം നടത്താതെ കിടന്നിരുന്ന പിന്നോക്ക വിഭാഗക്കാര്‍ക്കു വേണ്ടിയുള്ള 4273 എന്‍.സി.എ ഒഴിവുകളിലേക്ക് വിജ്ഞാപനം നടത്തി. എല്ലാ വിജ്ഞാപനങ്ങള്‍ക്കുമുള്ള അപേക്ഷകള്‍ ഓണ്‍ലൈനാക്കി മാറ്റി. ലാസ്റ്റ് ഗ്രേഡ്, എല്‍.ഡി ക്ലര്‍ക്ക്, സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്, കമ്പനി കോര്‍പറേഷന്‍ അസിസ്റ്റന്റ് തസ്തികകളിലേക്കുള്ള റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്ന് വര്‍ഷമാക്കി. എറണാകുളം മേഖലാകേന്ദ്രത്തിന് പൂര്‍ണമായി ശീതീകരിച്ച പുതിയ ഓഫിസും പാലക്കാട് ജില്ലാ ഓഫിസിന് സ്വന്തമായി ഭൂമിയും ലഭ്യമാക്കി.
ഗോള്‍ഡന്‍ ജൂബിലി ബ്ലോക്ക് ഉള്‍പ്പെടെ നിരവധി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഈ കാലയളവില്‍ പൂര്‍ത്തീകരിച്ചതായും പി.എസ്.സി ചെയര്‍മാന്‍ പറഞ്ഞു.

കോഴിക്കോട്ടെ പി.എസ്.സി ഓണ്‍ലൈന്‍
പരീക്ഷാകേന്ദ്രം ഉടന്‍ തുറക്കും

കൊച്ചി: പി.എസ്.സി ഓണ്‍ലൈന്‍ പരീക്ഷാകേന്ദ്രം കോഴിക്കോട് ഓണത്തിനുമുന്‍പ് ഉദ്ഘാടനം ചെയ്യുമെന്ന് പി.എസ്.സി ചെയര്‍മാന്‍ ഡോ.കെ.എസ് രാധാകൃഷ്ണന്‍ പറഞ്ഞു. കോഴിക്കോട്, കാസര്‍കോട്, കണ്ണൂര്‍, മലപ്പുറം, വയനാട് എന്നീ അഞ്ച് ജില്ലകളിലുള്ള ഉദ്യോഗാര്‍ഥികള്‍ക്കുവേണ്ടിയാണ് കോഴിക്കോട് ഓണ്‍ലൈന്‍ സംവിധാനം ഒരുക്കുന്നത്. നിലവില്‍ തിരുവനന്തപുരം, എറണാകുളം, പത്തനംതിട്ട എന്നീ ജില്ലകളിലാണ് ഓണ്‍ലൈന്‍ പരീക്ഷാകേന്ദ്രമുള്ളത്. പാലക്കാട് ജില്ലയിലുള്ളവര്‍ക്ക് എറണാകുളം, കോഴിക്കോട് കേന്ദ്രങ്ങള്‍ ഉപയോഗിക്കാമെന്നും ചെയര്‍മാന്‍ വ്യക്തമാക്കി.

കോഴിക്കോട് സിവില്‍ സ്‌റ്റേഷന്റെ മുകള്‍ഭാഗത്ത് ട്രസ്‌വര്‍ക്ക് നടത്തിയാണ് ഓണ്‍ലൈന്‍ പരീക്ഷാകേന്ദ്രം ഒരുക്കിയിരിക്കുന്നത്. മുന്‍ പൊതുമരാമത്ത് മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞിന്റെ ശ്രമഫലമായിട്ടാണ് 720 പേര്‍ക്ക് ഒരേസമയം പരീക്ഷ നടത്താന്‍ കഴിയുന്ന കേന്ദ്രം സജ്ജമാക്കാന്‍ സാധിച്ചത്.

മുന്‍ വ്യവസായ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടിയും ഇപ്പോഴത്തെ ധനമന്ത്രി തോമസ് ഐസകും സാമ്പത്തിക സഹായം നല്‍കിയതിനാലും പരീക്ഷാകേന്ദ്രം വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ സാധിച്ചെന്നും ചെയര്‍മാന്‍ കൂട്ടിച്ചേര്‍ത്തു.
പി.എസ്.സി പരീക്ഷാനടത്തിപ്പ് കുറ്റമറ്റ രീതിയിലാണ് നടക്കുന്നതെന്നും ചെയര്‍മാന്‍ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊല്ലത്ത് ക്രൂര കൊലപാതകം; കാറിൽ പോയ യുവതിയെയും യുവാവിനെയും പെട്രോളൊഴിച്ച് തീകൊളുത്തി, ഒരാൾ കൊല്ലപ്പെട്ടു

Kerala
  •  9 days ago
No Image

ബാബ് അൽ ബഹ്റൈനിൽ സഞ്ചാരികളെ സ്വാഗതം ചെയ്യാൻ ഒട്ടക സേന; മനാമയിൽ നിന്നുള്ള കൗതുക കാഴ്ച

bahrain
  •  9 days ago
No Image

ഡല്‍ഹി ജുമാ മസ്ജിദിന്‍മേലും അവകാശവാദം; പിന്നില്‍ അജ്മീര്‍ ദര്‍ഗാ കേസിലെ ഹരജിക്കാരായ ഹിന്ദുത്വ സംഘടന

National
  •  9 days ago
No Image

സംസ്ഥാനത്തെ എല്ലാ സ്‌കൂൾ ബസുകളുടെയും ഫിറ്റ്നസിൽ പുനഃപരിശോധന

Kerala
  •  9 days ago
No Image

പുതിയ എയർബോൺ ബ്രിഗേഡ് കമാൻഡ് ആരംഭിച്ചതായി പ്രഖ്യാപിച്ച്  യുഎഇ 

uae
  •  9 days ago
No Image

ഭിന്നശേഷിക്കാരനായ വിദ്യാർഥിക്ക് എസ്എഫ്ഐയുടെ മർദനം; ഭാരവാഹികൾക്കെതിരെ കേസ്

Kerala
  •  10 days ago
No Image

മയക്കുമരുന്നിന് ഇരയായവരെ ട്രാക്ക് ചെയ്യാൻ സ്മാർട് വാച്ച് സംവിധാനമൊരുക്കി ഷാർജ പൊലിസ് 

uae
  •  10 days ago
No Image

സ്വപ്നങ്ങളുമായി എത്തിയ മണ്ണിൽ മുഹമ്മദ് ഇബ്രാഹിമിന് അന്ത്യവിശ്രമം

Kerala
  •  10 days ago
No Image

കണ്ണൂർ; കാർ കുളത്തിൽ വീണ് ഡിഗ്രി വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

Kerala
  •  10 days ago
No Image

ഷെയ്ഖ് സായിദിന്റെ ജീവിത കഥ ‘സായിദ് – എ വിഷ്വൽ ജേർണി’; സമ്മാനമായി നൽകി നാഷണൽ ലൈബ്രറി ഓഫ് ആർകൈവ്സ്

uae
  •  10 days ago