സിനിമാ പ്രവര്‍ത്തകയെ ഹോട്ടല്‍ മുറിയില്‍ വച്ച് ബലാത്സംഗം ചെയ്തു; തമിഴ് വ്യവസായിക്കെതിരെ കേസ്
ബെംഗളൂരു: സിനിമയില്‍ ടെക്നീഷ്യനായി ജോലി ചെയ്യുന്ന യുവതിയെ ഹോട്ടല്‍മുറിയില്‍ വിളിച്ചുവരുത്തി ബലാത്സംഗം ചെയ്ത കേസില്‍ തമിഴ്നാട് സ്വദേശിയായ വ്യവസായിക്ക് വേണ്ടി അന്വേഷണം ഊര്‍ജിതമാക്കി പൊലിസ്. കഴിഞ്ഞ ശനിയാഴ്ച ബിസിനസിന്റെ പേരില്‍ സെന്‍ട്രല്‍ ബിസിനസ് ഡിസ്ട്രിക്റ്റിലെ ഹോട്ടല്‍ മുറിയിലേക്ക് ക്ഷണിച്ച ശേഷം 35 കാരിയായ യുവതിയെ ബലാത്സംഗം ചെയ്തുവെന്നാണ് പരാതി. ബംഗളുരു കുബോണ്‍ പാര്‍ക്ക് പൊലിസ് സ്റ്റേഷനിലാണ് പരാതി രജിസ്റ്റര്‍ ചെയ്തത്.
പ്രതിക്ക് വര്‍ഷങ്ങളായി പരിചയമുണ്ടെന്ന് ഇര നല്കിയ പരാതിയില്‍ പറയുന്നു. ഒരു ആപ്ലിക്കേഷന്‍ വികസിപ്പിക്കാന്‍ ആഗ്രഹിച്ച യുവതി തന്റെ പുതിയ സംരംഭത്തില്‍ നിക്ഷേപം നടത്താന്‍ പ്രതിയായ തമിഴ്നാട്ടിലെ ബിസിനസുകാരനെ സമീപിക്കുകയായിരുന്നു. സംരംഭത്തിന് പൂര്‍ണ പിന്തുണ വാഗ്ദാനം ചെയ്ത വ്യവസായി, മറ്റു കാര്യങ്ങള്‍ സംസാരിക്കുന്നതിനാണ് ഓഗസ്റ്റ് 6ന് ഹോട്ടലിലേക്ക് ക്ഷണിച്ചത്. ഹോട്ടല്‍ മുറിയില്‍ വച്ച് കണ്ടുമുട്ടിയപ്പോള്‍, സാഹചര്യം മുതലെടുത്ത് അയാള്‍ ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് യുവതി പരാതിയില്‍ പറയുന്നു.
സംഭവശേഷം കടുത്ത ആഘാതത്തിലായിരുന്ന യുവതി, നാല് ദിവസത്തിനുശേഷം ഓഗസ്റ്റ് 10നാണ് പൊലിസില്‍ പരാതി നല്‍കിയത്. ഐ.പി.സി 376 പ്രകാരം വ്യവസായിക്കെതിരേ കേസെടുത്ത പൊലീസ് അന്വേഷണം ശക്തമാക്കിയതായും അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."