HOME
DETAILS

അറബിക് ട്രാന്‍സ്‌ലേറ്റര്‍ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു

  
backup
August 13 2022 | 11:08 AM

oman-job-indian-embacy

ദുബൈ: ഒമാനിലെ ഇന്ത്യന്‍ എംബസിയില്‍ അറബിക് ട്രാന്‍സ്‌ലേറ്റര്‍ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. കഴിഞ്ഞ ദിവസമാണ് ഇത് സംബന്ധിച്ച അറിയിപ്പ് എംബസിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചത്. ഏതെങ്കിലും അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് അറബി ഭാഷയിലുള്ള ബിരുദാനന്തര ബിരുദമാണ് വിദ്യഭ്യാസ യോഗ്യത. അറബിക് ട്രാന്‍സ്‌ലേഷനില്‍ ബിരുദമോ ഡിപ്ലോമയോ അഭികാമ്യം.

ഇംഗ്ലീഷ്, ഹിന്ദി, അറബിക് ഭാഷകളില്‍ പ്രാവീണ്യമുണ്ടായിരിക്കണം. നല്ല ആശയ വിനിമയ പാടവവും വിവര്‍ത്തന പാടവവും വേണം. കംപ്യൂട്ടര്‍ ഉപയോഗിക്കാനും സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലും പരിചയമുണ്ടായിക്കണം. 25 വയസ് മുതല്‍ 35 വയസ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷ നല്‍കാം.

അറബിക് ന്യൂസ് പേപ്പറുകളില്‍ നിന്നുള്ള ലേഖനങ്ങളുടെയും ഔദ്യോഗിക രേഖകളുടെയും വിവര്‍ത്തനം, എംബസി ഉദ്യോഗസ്ഥരെ ഭരണപരമായ ചുമതലകളില്‍ സഹായിക്കല്‍, പ്രോട്ടോക്കോള്‍ ചുമതലകള്‍, ഒമാനിലെ വിവിധ സര്‍ക്കാര്‍ ഓഫീസുകളുമായുള്ള ഏകോപനം, മറ്റ് ജോലികള്‍ എന്നിങ്ങനെയായിരിക്കും ജോലിയിലെ ചുമതലകള്‍. 600 ഒമാനി റിയാലായിരിക്കും തുടക്ക ശമ്പളം.
സമാനമായ പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. അപേക്ഷകര്‍ക്ക് സാധുതയുള്ള ഒമാന്‍ റെസിഡന്റ് വിസ ഉണ്ടായിരിക്കണം. താതാപര്യമുള്ളവര്‍ ഒമാന്‍ ഇന്ത്യന്‍ എംബസിയുടെ വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത ശേഷം വിശദമായ ബയോഡേറ്റയും വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്‌കാന്‍ഡ് കോപ്പികള്‍, ഒമാന്‍ റെസിഡന്റ് വിസ, നേരത്തെ ജോലി ചെയ്തിരുന്ന സ്ഥലങ്ങളില്‍ നിന്നുള്ള റഫറന്‍സുകളുടെ പകര്‍പ്പ് എന്നിവ ഇ-മെയിലായി അയക്കണം. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയ്യതി ഓഗസ്റ്റ് 25.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മൗനം ചോദ്യം ചെയ്തതിന് തന്നെ പുറത്താക്കിയെന്നും നിര്‍മാതാവ് സുരേഷ്‌കുമാര്‍ കിം ജോങ് ഉന്നിനെ പോലെയെന്നും നിര്‍മാതാവ് സാന്ദ്ര തോമസ്

Kerala
  •  a month ago
No Image

പെട്ടി വിഷയം അടഞ്ഞ അധ്യയമല്ല; യാദൃച്ഛികമായി വീണുകിട്ടിയ സംഭവം: എന്‍.എന്‍ കൃഷ്ണദാസിനെ തിരുത്തി എം.വി ഗോവിന്ദന്‍

Kerala
  •  a month ago
No Image

സംസ്ഥാനത്ത് സീപ്ലെയിന്‍ സര്‍വീസ് യാഥാര്‍ഥ്യത്തിലേക്ക്; തിങ്കളാഴ്ച തുടക്കം

Kerala
  •  a month ago
No Image

ദുബൈ; മെട്രോ സമയം നീട്ടി

uae
  •  a month ago
No Image

ട്രെയിനില്‍ നിന്ന് ചാടി പോക്‌സോ കേസിലെ പ്രതി രക്ഷപ്പെട്ടു

Kerala
  •  a month ago
No Image

സഊദിയില്‍ ട്രെയിന്‍ യാത്രക്കാരുടെ എണ്ണത്തില്‍ 18 ശതമാനം വര്‍ധന

Saudi-arabia
  •  a month ago
No Image

വീട്ടുജോലിക്കെത്തിയ യുവതിയെ പീഡിപ്പിച്ച കേസ്: ഹോര്‍ട്ടികോര്‍പ് മുന്‍ എം.ഡി കെ ശിവപ്രസാദ് കീഴടങ്ങി

Kerala
  •  a month ago
No Image

തീവണ്ടിക്കു നേരെ കല്ലേറ്; യാത്രക്കാരന് പരിക്ക്

Kerala
  •  a month ago
No Image

സെക്കന്തരാബാദ്-ഷാലിമാര്‍ സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ് പാളം തെറ്റി; ആളപായമില്ല

National
  •  a month ago
No Image

സോഷ്യല്‍മീഡിയ വഴി പരിചയം; നഗ്‌നചിത്രം കൈക്കലാക്കി ഭീഷണിപ്പെടുത്തി; യുവാവ് പിടിയില്‍

Kerala
  •  a month ago