ഇന്ന് പൊടിനിറഞ്ഞ കാലാവസ്ഥ: മഴയ്ക്ക് സാധ്യത
ദുബൈ:യു.എ.ഇയില്‍ ഞായറാഴ്ച അന്തരീക്ഷം പൊടിപടലങ്ങള്‍ നിറഞ്ഞതും ഭാഗികമായി മേഘാവൃതമായതുമാണെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഉച്ചയ്ക്ക് ശേഷം മഴയ്ക്ക് സാധ്യതയുണ്ട്.
അബൂദബിയില്‍ താപനില 44 ഡിഗ്രി സെല്‍ഷ്യസായിരിക്കും എന്നാല്‍ ദുബൈയില്‍ 43 ഡിഗ്രി സെല്‍ഷ്യസായിരിക്കും താപനില. എന്നാല്‍ രാജ്യത്ത് ഇന്ന് അന്തരീക്ഷത്തില്‍ പൊടിപടലങ്ങള്‍ നിറയുന്നതിനാല്‍ രാവിലെ ദൂരക്കാഴ്ച കുറയുമെന്നും വാഹനമോടിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്നും പൊലിസ് മുന്നറിയിപ്പ് നല്കി. ശക്തമായ കാറ്റ് വീശാനും സാധ്യതയുണ്ട്. മണിക്കൂറില്‍ 15-25 കിലോമീറ്റര്‍ വേഗതയില്‍ വീശുന്ന കാറ്റ് ചില സമയങ്ങളില്‍ 40 കിലോമീറ്റര്‍ വരെയാകാമെന്നും അറിയിപ്പില്‍ പറയുന്നു.
അബൂദബിയില്‍ ഓഗസ്റ്റ് 14 ഞായറാഴ്ച മുതല്‍ നാലു ദിവസത്തേക്ക് മഴയ്ക്ക് സാധ്യതയുണ്ടെന്ന് നേരത്തെ അറിയിപ്പ് നല്‍കിയിരുന്നു. ഓഗസ്റ്റ് 18 വരെ നേരിയതോ ശക്തമായ മഴയോ ലഭിക്കാമെന്ന് അറിയിപ്പില്‍ പറയുന്നു. താപനിലയിലും കുറവ് വരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."