കശ്മിര് പരാമര്‍ശം അംഗീകരിക്കാനാവാത്തത്, ദൗര്‍ഭാഗ്യകരം; കെ.ടി ജലീലിനെ തള്ളി ഗവര്‍ണര്‍
തിരുവനന്തപുരം: കെ.ടി ജലീലിന്റെ പരാമര്‍ശം അംഗീകരിക്കാനാകില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. തിരുവനന്തപുരം പാങ്ങോട് സൈനിക ക്യാംപില്‍ പരേഡില്‍ പങ്കെടുത്ത ശേഷം സംസാരിക്കുകയായിരുന്നു ഗവര്‍ണര്‍.
പോസ്റ്റ് അപ്രതീക്ഷിതമാണെന്ന് തോന്നുന്നില്ല. പോസ്റ്റ് വേദനയുണ്ടാക്കിയെന്നും ദൗര്‍ഭാഗ്യകരമായി പോയെന്നും ഗവര്‍ണര്‍ പറഞ്ഞു.
ഇത്രയും അപമാനകരമായ ഒരു പരാമര്‍ശത്തെ കുറിച്ച് നമ്മള് വീണ്ടും വീണ്ടും ചര്‍ച്ച ചെയ്യരുത്. ഇത് അതിനുള്ള സമയമല്ല. എങ്കിലും ഒരു തരത്തിലും അംഗീകരിക്കാനാവാത്തതാണ് ആ പരാമര്‍ശം. ഇത് ആഘോഷത്തിന്റെ സമയമാണ്. ജലീലിന്റെ പ്രസ്താവന വളരെയധികം വേദനിപ്പിച്ചു. സ്വാതന്ത്ര്യത്തിന്റെയും ദേശീയ ഐക്യത്തിന്റെയും അഭിമാന നിമിഷങ്ങളില്‍ എങ്ങിനെയാണ് ഇതൊക്കെ പറയാന്‍ കഴിയുന്നത്,' അദ്ദേഹം പറഞ്ഞു.
കശ്മീര്‍ പോസ്റ്റ് വിവാദങ്ങള്‍ക്കിടെ ജലീല്‍ ഡല്‍ഹിയില്‍ നിന്ന് മടങ്ങിയെത്തിയിരുന്നു. ഡല്‍ഹിയിലെ പരിപാടികള്‍ റദ്ദാക്കിയാണ് അദ്ദേഹം നാട്ടിലേക്ക് മടങ്ങിയത്. സി.പി.എം അതൃപ്തി അറിയിച്ചതിനു പിന്നാലെ വിവാദ ഫേസ്ബുക്ക് പോസ്റ്റ് ജലീല്‍ പിന്‍വലിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."