HOME
DETAILS

പ്രകാശം പരത്തിയ എഴുപത്തിയഞ്ച് വർഷങ്ങൾ

  
backup
August 14 2022 | 19:08 PM

indian-independence


ഇന്ത്യ ഇന്ന് എഴുപത്തിയാറാം സ്വാതന്ത്ര്യ ദിനാഘോഷ തിമർപ്പിലാണ്. സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ച് വർഷങ്ങൾ പിന്നിടുമ്പോഴും രാഷ്ട്രത്തിന്റെ ഊർജവും സ്ഥൈര്യവും യൗവനകാന്തിപ്രസരിപ്പിക്കുന്നു എന്നത് ഓരോ ഇന്ത്യക്കാരനെയും അഭിമാനഭരിതനാക്കുന്നു. സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികത്തെ ആസാദി കാ അമൃത് മഹോത്സവമായി ആഘോഷിക്കണമെന്നും ഹർഘർ തിരംഗയുടെ ഭാഗമായി വീടുകളിൽ ദേശീയ പതാക ഉയർത്തണമെന്നും സമൂഹമാധ്യമങ്ങളിൽ ദേശീയ പതാക പ്രൊഫൈൽ ചിത്രമാക്കണമെന്നും വളരെ മുമ്പ് തന്നെ പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്തിരുന്നു. ആഹ്വാനത്തിന്റെ അനുരണനം രാജ്യമൊട്ടാകെ ദൃശ്യമായെങ്കിലും നരേന്ദ്ര മോദിയുടെ മാതൃസംഘടനയായ ആർ.എസ്.എസ് വൈകിയാണ് പ്രധാനമന്ത്രിയുടെ ആഹ്വാനം അനുസരിച്ചത്. രാജ്യം സ്വതന്ത്രമായതിനുശേഷം രാജ്യമൊട്ടാകെ, ജനതയൊന്നാകെ ഒറ്റക്കെട്ടായി സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നത് ഇത് ആദ്യമാണ്. മുമ്പ് ദേശീയ പതാക ഉയർത്താൻ ശങ്കിച്ചവർ ഇന്ന് മൂവർണ പതാക ഉയർത്താൻ ഉത്സുകരാകുന്നു എന്നതും കൗതുകം തന്നെ.


ആഘോഷരാവുകൾ ഇന്നത്തോടെ കഴിയും. അപ്പോഴും രാജ്യത്തെ തുറിച്ചു നോക്കിക്കൊണ്ടിരിക്കുന്ന പൊള്ളുന്ന യാഥാർഥ്യങ്ങൾ ബാക്കിയായി നിൽക്കുന്നു എന്നത് വിസ്മരിക്കാനാവില്ല. ഏറ്റവും പ്രധാനം ജനാധിപത്യവും ഭരണഘടനയും ജുഡീഷ്യറിയും നിരന്തരമായി മാരകപ്രഹരങ്ങൾക്ക് വിധേയമായിക്കൊണ്ടിരിക്കുന്നു എന്നതാണ്.
കഴിഞ്ഞ എഴുപത്തിയഞ്ച് വർഷങ്ങളിലൂടെ തീക്ഷ്ണമായ പരീക്ഷണങ്ങളിലൂടെയും വെല്ലുവിളികളിലൂടെയും കടന്നാണ് രാജ്യം ഇന്നും പരമാധികാര റിപ്പബ്ലിക്കായി തുടരുന്നത്. ജാതി, മത ഭേദമെന്യേ അറിഞ്ഞവരും അറിയപ്പെടാത്തവരുമായ ആയിരങ്ങൾ ചോരയും ജീവനും കൊടുത്ത് നേടിയതാണ്


സ്വാതന്ത്ര്യമെന്ന നമ്മുടെ അന്തർബോധം തന്നെയാണ് ഒരൊറ്റ ജനത എന്ന നിലയിൽ നമ്മെ ബന്ധിപ്പിച്ചു നിർത്തുന്നതും. വ്യത്യസ്തങ്ങളായ മതവിശ്വാസങ്ങളും ആചാരനുഷ്ഠാനങ്ങളും ചിന്താധാരകളും വച്ച് പുലർത്തിയ ഒരു ജനതയുടെ സംഗമ ഭൂമിയായി മാറുകയായിരുന്നു സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള രണാങ്കണങ്ങൾ. ജനാധിപത്യത്തിനും എല്ലാവർക്കും വേർതിരിവില്ലാതെ ജീവിക്കാനും സ്വാതന്ത്ര്യത്തിനും വേണ്ടിയായിരുന്നു മഹിത ജീവിതം നയിച്ചവരുടെ മഹാത്യാഗങ്ങൾ, ജീവപരിത്യാഗങ്ങൾ. ജനാധിപത്യവും മതനിരപേക്ഷതയും മാരകപരുക്കേറ്റ് ശയ്യാംവലംബിയാണിന്ന്. ജനാധിപത്യ വിരുദ്ധ നടപടികളാണ് ജനാധിപത്യത്തിന്റെ ശ്രീകോവിൽ എന്ന് വിശേഷിപ്പിക്കപ്പെടുന്ന പാർലമെന്റിൽ നിത്യവും നടന്നുകൊണ്ടിരിക്കുന്നത്. പാർലമെന്റെ് സമ്മേളനങ്ങളിൽ ഉയർന്നുവരേണ്ട സംവാദങ്ങൾ, ചർച്ചകൾ എല്ലാം ഒഴിവാക്കി കീഴ്‌വഴക്കങ്ങൾ കാറ്റിൽ പറത്തി ഭൂരിപക്ഷത്തിന്റെ ബലത്തിൽ ജനവിരുദ്ധ നിയമങ്ങൾ പാസാക്കിക്കൊണ്ടിരിക്കുന്നു. വാക്കുകൾക്ക് പാർലമെന്റിൽ വിലക്ക് വീണിരിക്കുന്നു. ഈ നിരോധനം ജനാധിപത്യം എന്ന പരിപ്രേക്ഷ്യത്തെയാണ് ഇല്ലാതാക്കുന്നത്. ആശയ സംവാദങ്ങളുടേയും സർക്കാർ നിലപാടുകളെ ഇഴകീറി പരിശോധിക്കുന്നതിന്റേയും തിരുത്തേണ്ടത് തിരുത്തിച്ചും പാർലമെന്റ് നടപടികൾ മുമ്പോട്ട് പോകുമ്പോഴാണ് ജനാധിപത്യത്തിന്റെ സൗന്ദര്യം എന്നെന്നും നിലനിൽക്കുക. പാർലമെന്റിൽ ഉന്നയിക്കുന്ന വിഷയങ്ങളുടെ ഭാഷ, ഉപയോഗിക്കേണ്ട വാക്കുകൾ ഏതൊക്കെയെന്ന് സർക്കാർ തീരുമാനിക്കുന്നിടത്ത് ജനാധിപത്യത്തിന്റെ ശ്വാസവാൽവാണ് അടയുന്നത്. അതാണിപ്പോൾ ഇന്ത്യൻ പാർലമെന്റിൽ സംഭവിച്ചു കൊണ്ടിരിക്കുന്നത്. വാക്കുകളെ ഭയപ്പെടുന്ന ഒരു സർക്കാരിന് എങ്ങനെ ജനതയോട് നിഷ്പക്ഷ നിലപാട് പുലർത്താനാകും.


അതിദാരുണമായിക്കൊണ്ടിരിക്കുകയാണ് ഇന്ത്യയുടെ സാമ്പത്തിക നില. വിലക്കയറ്റത്തെ പിടിച്ചുനിർത്താൻ സർക്കാരിനാകുന്നില്ല. ദരിദ്രർ കൂടുതൽ ദരിദ്രരും സമ്പന്നർ കൂടുതൽ സമ്പന്നരുമായിക്കൊണ്ടിരിക്കുന്നു. ഇന്ത്യയിൽ രണ്ടാമനും. ആഗോള ദാരിദ്ര്യപട്ടികയിൽ തൊണ്ണൂറ്റിനാലാം സ്ഥാനത്തുണ്ടായിരുന്ന ഇന്ത്യയുടെ ഇപ്പോഴത്തെ സ്ഥാനം 101 ആണ്. പണപ്പെരുപ്പത്തെ പിടിച്ചു നിർത്തുന്നതിൽ സർക്കാർ പരാജയപ്പെട്ടിരിക്കുന്നു. കൊവിഡിനു ശേഷം തൊഴിൽ നഷ്ടപ്പെടുന്നവരുടെ എണ്ണം വർധിച്ചു. ഇന്ധന വിലയിൽ യാതൊരു ഇളവുമില്ലാതെ ലോകത്തെ ഏറ്റവും വലിയ വില ഈടാക്കിക്കൊണ്ടിരിക്കുന്നു. അടിസ്ഥാന വിഭാഗം കൂടുതൽ പരിതാപകരമായ അവസ്ഥയിലേക്കുകൂപ്പുകുത്തിക്കൊണ്ടിരിക്കുമ്പോൾ കോർപറേറ്റുകൾക്കുള്ള നികുതി 30 ശതമാനത്തിൽ നിന്നു 22 ശതമാനമായി വെട്ടിക്കുറച്ചു. സ്വയം രക്ഷക്കാവശ്യമായ സംവിധാനങ്ങൾ ഒരുക്കാൻ കഴിയുന്ന മുകേഷ് അംബാനിക്കും അദാനിക്കും സർക്കാർ ചെലവിൽ ഇസഡ് സുരക്ഷ ഒരുക്കുമ്പോൾ കോടിജനതയിൽ പട്ടിണിയിലായ ഒരു വിഭാഗം അരക്ഷിതരായി തെരുവിൽ അലയാൻ വിധിക്കപ്പെട്ടിരിക്കുന്നു. വിയോജിപ്പുകളുടെ ശബ്ദത്തെ എൻഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റിനെ ഉപയോഗിച്ച് നിശബ്ദമാക്കുന്നു.


നീതി നിർവഹണവും ഭയപ്പെടുത്തുന്ന അവസ്ഥയിൽ എത്തിയിരിക്കുകയാണ്. സാക്കിയ ജാഫ്രിക്കേസിൽ ഇരകൾക്കൊപ്പം നിന്ന് നീതിക്ക് വേണ്ടി പോരാടിയ ടിസ്റ്റ സെതൽവാദിനെതിരേയും മുൻ ഗുജറാത്ത് ഡി.ജി.പി ആർ. ബി ശ്രീകുമാറിനെതിരേയും നടപടിയെടുക്കാൻ പരമോന്ന കോടതിയിൽ നിന്ന് പരാമർശമുണ്ടാകുമ്പോൾ നീതി നിഷേധത്തിനെതിരേ കോടതികളെ സമീപിക്കുവാൻ മനുഷ്യാവകാശ സംഘടനകൾ പോലും ഭയപ്പെട്ടേക്കാം. അനീതിക്കെതിരേ പരാതി നൽകുന്നവർ കാരാഗൃഹങ്ങളിൽ അടയ്ക്കപ്പെടുമ്പോൾ പാരതന്ത്ര്യത്തിനുള്ളിലെ സ്വാതന്ത്ര്യാഘോഷങ്ങൾ എന്നതിന്റെ അർഥഗരിമയാണ് നഷ്ടപ്പെടുന്നത്.


പാരതന്ത്ര്യത്തിന്റെ ചങ്ങല കണ്ണികൾ ഓരോന്നായി ജനാധിപത്യത്തിനുമേൽ മുറുകുമ്പോൾ സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികം സമുചിതമായി ആ ഘോഷിക്കാൻ കേന്ദ്ര സർക്കാർ ആഹ്വാനം ചെയ്യുന്നു! അടിയന്തരാവസ്ഥ എന്ന ഭീകരനാളുകളെ അതിജീവിച്ചവരാണ് ഇന്ത്യൻ ജനത. സ്വാതന്ത്ര്യവും ജനാധിപത്യവും ഇന്ത്യയുടെ ജൈവികമായ അടിസ്ഥാനഘടകങ്ങളാണ്. വ്യത്യസ്തത പുലർത്തുന്ന ജനകോടികൾ ഒരൊറ്റ ജനത എന്ന ആത്മബലത്തിൽ നിലകൊള്ളുമ്പോൾ, ജനാധിപത്യത്തിന്റെയും മത നിരപേക്ഷതയുടേയും ശക്തി സ്തംഭങ്ങളാകുമ്പോൾ, വിഭിന്നങ്ങളായ സാംസ്‌കാരിക ധാരകളും വൈവിധ്യങ്ങളും ഒന്നായി ചേർന്നൊഴുകുമ്പോൾ അതാണ് ഇന്ത്യയുടെ ആത്മാവ്. അപ്പോൾ ഇന്ത്യൻ ജനാധിപത്യത്തിന്റെ ഭാവിയെക്കുറിച്ച് ആകുലപ്പെടേണ്ടതില്ല. പ്രകാശദീപ്തമായ സ്വാതന്ത്ര്യദിനാഘോഷങ്ങൾ ഇനിയുമുണ്ടാകും. എല്ലാ ഉൽക്കണ്ഠകളും മാറ്റിവച്ച് ഇന്ത്യയുടെ എഴുപത്തിയഞ്ചാം വാർഷികം വൈഡൂര്യ തിളക്കത്തോടെ, ആഹ്ലാദത്തോടെ നമുക്കു ആഘോഷിക്കാം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊയിലാണ്ടിയിൽ ട്രെയിൻ തട്ടി ഒരാൾക്ക് ദാരുണാന്ത്യം; മരിച്ചയാളെ തിരിച്ചറിഞ്ഞില്ല

Kerala
  •  18 days ago
No Image

കറൻ്റ് അഫയേഴ്സ്-25-11-2024

PSC/UPSC
  •  18 days ago
No Image

ശാഹി മസ്ജിദ് വെടിവെപ്പ് ഭരണകൂട ഭീകരത - എസ്.കെ.എസ്.എസ്.എഫ്

organization
  •  18 days ago
No Image

കരുനാഗപ്പള്ളിയിൽ ഡിവൈഎഫ്ഐ പ്രവർത്തകർ തമ്മിലടി; സംഘർഷത്തിൽ മേഖലാ പ്രസിഡൻ്റിന് പരുക്ക്

Kerala
  •  18 days ago
No Image

ഐസിഎസ്ഇ, ഐഎസ്‌സി പരീക്ഷാ തീയതി പ്രഖ്യാപിച്ചു

latest
  •  18 days ago
No Image

13 വയസുകാരൻ വൈഭവിനെ സ്വന്തമാക്കി രാജസ്ഥാന്‍

Cricket
  •  18 days ago
No Image

പച്ചക്കറി വാങ്ങിയ പണം ചോദിച്ചതിന് വ്യാപാരിയെ കത്രിക കൊണ്ട് ആക്രമിച്ച മധ്യവയസ്കൻ പിടിയിൽ

Kerala
  •  18 days ago
No Image

കോൺഗ്രസ് നേതാവിൻ്റെ ഓട്ടോയിൽ നിന്ന് 81 ഗ്രാം എംഡിഎംഎ പൊലിസ് പിടികൂടി

Kerala
  •  18 days ago
No Image

ഹെൽത്ത് സെന്ററിലെ ക്യാൻ്റിനീൽ നിന്ന് വാങ്ങിയ ഭക്ഷണത്തിൽ അട്ടയെന്ന് പരാതി

Kerala
  •  18 days ago
No Image

കൊല്ലത്ത് കടന്നല്‍കുത്തേറ്റ് ഏഴോളം പേര്‍ക്ക് പരുക്ക്

Kerala
  •  18 days ago

No Image

24 പേരില്‍ നിന്ന് മൊഴിയെടുത്തു, ഫോറന്‍സിക് പരിശോധനാഫലം ലഭിച്ചിട്ടില്ല; കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസില്‍ അന്വേഷണപുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

Kerala
  •  19 days ago
No Image

റോഡിന് കുറുകെ കെട്ടിയ കയര്‍ കഴുത്തില്‍ കുരുങ്ങി സ്‌കൂട്ടര്‍ യാത്രകന്‍ മരിച്ച സംഭവം; കരാറുകാരന്‍ അറസ്റ്റില്‍

Kerala
  •  19 days ago
No Image

'തിരിച്ചടി ഉടന്‍.. കരുതിയിരുന്നോ' ഇസ്‌റാഈലിന് ഇറാന്റെ മുന്നറിയിപ്പ്; 'മറുപടി' നല്‍കാന്‍ ഒരുങ്ങുന്നുവെന്ന് പരമോന്നത നേതാവിന്റെ ഉപദേഷ്ടാവ് 

International
  •  19 days ago
No Image

റോഡില്‍ നിര്‍മ്മാണ പ്രവൃത്തികള്‍ നടക്കുമ്പോള്‍ എമര്‍ജന്‍സി റിഫ്ലക്ടിവ് ട്രയാംഗിള്‍ ഉപയോഗിക്കണം; മുന്നറിയിപ്പുമായി എം.വി.ഡി

Kerala
  •  19 days ago