HOME
DETAILS

പോരാട്ടത്തിൻ്റെ ചരിത്രവഴികൾ പറയുന്നത്

  
backup
August 14 2022 | 19:08 PM

history-of-independence

അബൂട്ടി മാസ്റ്റർ ശിവപുരം

പാരതന്ത്ര്യം പൗരന്റെ ആത്മാവിനേൽക്കുന്ന മുറിവാണ്. അത് ഉണക്കാനുള്ള ഒറ്റമൂലി സ്വാതന്ത്ര്യമാണ്. നമ്മുടെ ഭാരതാംബയുടെ ആത്മാവിനേറ്റ മുറിവുണങ്ങിയിട്ട് എഴുപത്തിയഞ്ച് സംവത്സരങ്ങൾ പൂർത്തിയാവുകയാണ്. അന്ന് ആ മുറിവിൽ മുളക് പുരട്ടിയവർ രാജ്യത്ത് അധികാര മുകളിലേറി കത്തുന്ന കാലത്ത് മുറിപ്പാടിലെ നീറ്റലും പുകച്ചിലും ഒക്കെ നമ്മെ അലോസലപ്പെടുത്തുന്നുണ്ട്. എങ്കിലും അഭിമാനിക്കാൻ ഏറെയുണ്ട് ഇന്നലെയുടെ ചരിത്ര പോർമുഖങ്ങളിൽ.


സകല സൗഭാഗ്യങ്ങളും വിഭവങ്ങളും സമംചേർന്ന മണ്ണായിരിന്നു ഭാരതം. നൂറ്റാണ്ടുകൾ ഈ നാട് ഭരിച്ച സുൽത്താന്മാർക്കും മുഗളർക്കും അന്യായത്തിന്റെ അറയും പറയും അറിയില്ലായിരുന്നു. അവർ ഇൗ നാടിനെയും ജനതയെയും പൊന്നുപോലെ നോക്കി.പക്ഷേ 1498ൽ പറങ്കി ഗാമ ഇന്ത്യയുടെ തെക്ക് നങ്കൂരമിട്ടത് മുതൽ നമ്മൾ അപകടം മണത്തുതുടങ്ങി. അന്ന് മുതൽക്കേ തന്നെ ഒറ്റപ്പെട്ട പോരാട്ടത്തിന്റെ ഹരിശ്രീയും കുറിക്കപ്പെട്ടിരുന്നു. പോർച്ചുഗീസുകാർ, ഡച്ചുകാർ, ഫ്രഞ്ചുകാർ അവസാനം ബ്രിട്ടിഷുകാർ എല്ലാവരും വന്നത് കച്ചവടത്തിന്റെ പേരും പറഞ്ഞായിരുന്നു. പക്ഷേ അവർക്ക് വേണ്ടിയിരുന്നത് കച്ചവടത്തിലെ ലാഭം മാത്രമായിരുന്നില്ല. നൂറ്റാണ്ടുകളായി വിഭവ വൈവിധ്യവും സമ്പത്ത് സുലഭതയുംകൊണ്ട് സുരഭിലമായ ഈ നാടിന്റെ കക്കും കരളുമായിരുന്നു. അവസാനം അവിടെയും ഇവിടെയും അൽപം ഒഴികെ ബാക്കി എല്ലാം ബ്രിട്ടനെന്ന മദയാനയുടെ കാൽക്കീഴിലായി.


ആരെയും സ്വീകരിക്കാനും സഹിഷ്ണുതയോടെ വർത്തിക്കാനും മാത്രമറിയുന്ന ഒരു ജനനതയുടെ നിഷ്‌കപടതയാണ് വൈദേശിക ശക്തികൾക്ക് ഇവിടം കയറി യഥേഷ്ടം മേയാൻ ഇന്ധനമായത്. സഹിച്ചും ക്ഷമിച്ചും പൊറുതി മുട്ടിയപ്പോൾ അവർക്കിടയിൽ നിന്ന് ചിന്തകളും വിമോചനത്തിന്റെ പടപ്പാട്ടുകാരും പൊന്തി വന്നു. വൈകിയാണെങ്കിലും അവർ പ്രതികരിക്കാൻ തുടങ്ങി. 1857വരെ ഒറ്റക്കും തെറ്റക്കും അവിടവിടെ നുരഞ്ഞുപൊങ്ങിയ പ്രതിഷേധത്തിന്റെ ചെറുസ്ഫുലിംഗങ്ങൾ 1857ൽ മഹത്തായ വിപ്ലവത്തിന്റെ ജ്വാലയായി മാറി. ഇന്ത്യ ഒന്നായി നിന്നാൽ അതുണ്ടാക്കാൻ ഇടയുള്ള അപകടത്തെ ആവോളം മണത്ത ബ്രിട്ടൻ ഭിന്നിപ്പിച്ചു ഭരിക്കാൻ അണിയറയിൽ അടുപ്പുകൂട്ടി. ഒരു പരിധിവരെ അത് വിജയം കണ്ടു എന്നതിന് പിൽക്കാല ചരിത്രം അടിവരയിട്ടു. ഉത്തരേന്ത്യയെ ആകമാനം ഉഴുതുമറിച്ച മഹത്തായ വിപ്ലവത്തെ ശിപായി ലഹളയായി മുദ്ര കുത്തി അവർ അടിച്ചമർത്തിയ രീതി കണ്ട് അന്തംവിട്ടുപോയ ഇന്ത്യക്കാരെ അ മുതൽ ക്ഷ വരെ ചൂഷണം കൊണ്ട് മൂടാൻ ഇരുപതാം നൂറ്റാണ്ടിന്റെ ആദിവരെ അവർക്കൊരു പ്രയാസവും ഉണ്ടായില്ല.


1915ന് ശേഷമാണ് ചിത്രം മാറി മറിയുന്നത്. ആംഗലേയ ഭാഷ പഠിച്ചു ആഴിയും കടന്നു ആഫ്രിക്കയിലേക്ക് പോയ ഒരവദൂതൻ നിയോഗം തിരിച്ചറിഞ്ഞു തിരികെയെത്തുന്നത് അപ്പോഴാണ്. ആഫ്രിക്കയിൽ നിന്ന് കാപ്ടൗൺ വഴി ഇന്ത്യയിലേക്ക് വന്ന കപ്പലിൽ അദ്ദേഹവും ഉണ്ടായിരുന്നു. മോഹൻദാസ് കരം ചന്ദ് ഗാന്ധി. പിന്നീട് നാം കണ്ട ചരിത്രം ലോകത്ത് മറ്റൊരിടത്തും കാണാത്ത ഒന്നായിരുന്നു. ഇന്ത്യയിലെ പരകോടി പട്ടിണി പാവങ്ങൾ സവസ്ത്രരാകും വരെ ഞാൻ പൂർണ വസ്ത്രനാവില്ലെന്ന്, എന്റെ കാലുകൾ പാദരക്ഷ തൊടില്ലെന്ന് വൈഗ നദിക്കരയിൽ നിന്ന് അദ്ദേഹം ചെയ്ത ആദ്യ ശപഥം. അത് മതിയായിരുന്നു അധികാരത്തിന്റെ സിംഹസനങ്ങൾക്ക് ആദ്യ വിറയൽ അനുഭവപ്പെടാൻ.


1917ൽ നീലം കർഷകർക്ക് വേണ്ടി ബിഹാറിലെ ചമ്പാരനിൽ, 1918ൽ തുണിമിൽ തൊഴിലാളികൾക്ക് വേണ്ടി അഹമ്മദാബാദിലും ഗോതമ്പ് കർഷകർക്ക് വേണ്ടി ഖേതയിലും തുടങ്ങിയ അഹിംസയിൽ അധിഷ്ഠിത സത്യഗ്രഹസമരത്തിന്റെ അശ്വമേധം പിന്നീട് ബ്രിട്ടിഷ് മദയാനയുടെ മസ്തകം പിളർക്കുന്നതാണ് നാം കാണുന്നത്. 1919ൽ തുടങ്ങി ഇരുപതുകളിൽ ഇന്ത്യയുടെ ഗ്രാമഖണ്ഡങ്ങളെയും നഗരവീഥികളെയും ഇളക്കി മറിച്ച നിസ്സഹകരണ പ്രസ്ഥാനം, ഹിന്ദു-മുസ്‌ലിം മൈത്രിയുടെ ചരടായിവർത്തിച്ച ഖിലാഫത്ത് പ്രസ്ഥാനം, തുടർന്ന് സിവിൽ നിയമ ലംഘന പ്രസ്ഥാനം, യാത്രകൾ സത്യഗ്രഹങ്ങൾ.


ലോകമെമ്പാടും കോളനികളുള്ള ഒരു സാമ്പ്രാജ്യത്വശക്തിയെ ഇത്രമേൽ വട്ടം കറക്കിയ സമരമുറകൾ ലോകത്ത് അധികം കേട്ടുകേൾവിയില്ലാത്തതാണ്. അധികമൊന്നും പ്രാധാന്യമില്ലാത്ത ഉപ്പെന്ന കടൽ വെള്ളം കുറുക്കിയെടുക്കുന്ന ഉൽപ്പന്നത്തെ ഒരു വലിയ സമരായുധമാക്കി മാറ്റുക വഴി ഇന്ത്യൻ ഗ്രാമങ്ങളെ കടൽ തീരങ്ങളിലെത്തിച്ച് ഇളക്കി മറിക്കുകയായിരുന്നു മഹാത്മാജി.
1930 കളിലെ ദണ്ഡിയും അനുബന്ധ യാത്രകളും സത്യഗ്രഹങ്ങൾ ചില സായുധ നീക്കങ്ങൾ വട്ടമേശാ സമ്മേളനങ്ങൾ ഒക്കെയായി 1942ലെ ക്വിറ്റ് ഇന്ത്യയിലേക്കെത്തുമ്പോഴേക്ക് മതി, നിർത്താം ഈ കൊള്ളയും ചൂഷണവും എന്ന് മൗണ്ട് ബാറ്റണും മറ്റ് ബ്രിട്ടിഷ് ഉദ്യോഗസ്ഥർക്കും തീരുമാനമെടുക്കേണ്ടി വന്നിരുന്നു.


1947ൽ നാം സ്വാതന്ത്ര്യത്തിന്റെ ആകാശം തൊടുമ്പോൾ അരുതാത്ത വിഭജനത്തിന്റെ അപ്പം അവർ ആവിയിൽ വേവിച്ചെടുത്തിരുന്നു. തണ്ണിമത്തൻ പിളർന്ന കണക്കെ രാജ്യത്തെ രണ്ടായി പകുത്തു. ഗംഗയിലെ ജലം നമ്മുടെ ജീവരക്തംകൊണ്ട് ചുവന്നു. ഹൂഗ്ലി നദിയിലെ ജലത്തിന്റെ ഒഴുക്ക് നമ്മുടെ കബന്ധങ്ങൾ കുമിഞ്ഞുകൂടി തടയപ്പെട്ടു. യൂനിയൻ ജാക്കിന്റെ പതാക താഴ്ത്തി നമ്മുടെ അഭിമാന ത്രിവർണ്ണം ചെങ്കോട്ടയിൽ ഉയരുമ്പോൾ ഇന്ത്യയുടെ മനസ്സ് സമ്മിശ്ര വികാരത്താൽ പിടക്കുകയായിരുന്നു. ഇന്ത്യയിൽ നിന്നൊരു പാകിസ്താൻ, അവിടെ നിന്നൊരു ബംഗ്ലാദേശ് ആർക്ക് വേണ്ടിയായിരുന്നു എന്ന ചോദ്യം ഇന്നും ഇന്ത്യയുടെ അന്തരീക്ഷത്തിൽ ഉത്തരം തേടുന്നുണ്ട്.


ബ്രിട്ടിഷുകാർ സ്വാതന്ത്ര്യം നമുക്ക് വെള്ളിത്തളികയിൽ കൊണ്ടുവന്നുതന്നതായിരുന്നില്ല. പരശ്ശതം രക്തസാക്ഷികളുടെ ഹൃദയഭിത്തിയും മസ്തകവും പിളർന്നു ചാലിട്ടൊഴുകിയ രക്തപ്പുഴകളിൽ നീന്തിത്തുടിച്ചാണ് ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ സ്വപ്ന തീരമണഞ്ഞത്. ആ സമരത്തിന്റെ ബലിക്കല്ലിൽ ആഹുതി ചെയ്യപ്പെട്ട അനേകായിരങ്ങളുടെ അസ്ഥിപഞ്ജരങ്ങളിൽ നിന്നുയിർകൊണ്ടതാണ് ഈ നാടിന്റെ സംസ്‌കൃതി.


അവിടെ നമ്മൾ എല്ലാവരും ഒന്നായിരുന്നു. ആ സംസ്‌കൃതി നമുക്ക് മറ്റെന്തിനെക്കാളും പ്രിയപ്പെട്ടതാണ് അതുകൊണ്ടു തന്നെയാണ് വിവേകാനന്ദന്റെ കഷായത്തിൽനിന്ന് യോഗിയുടെ കവിയിലേക്കുള്ള ദൂരം നെഹ്റുവിന്റെ കോട്ടിൽ നിന്ന് മോദിയൻ കോട്ടിലേക്കുള്ള അകലം രണ്ടും അളക്കുന്ന ശരാശരി ഭാരതീയന്റെ മനസ്സ് പിടക്കുന്നതും ആശങ്കകൾ നമ്മെ മൂടുന്നതും. ജയ് ഹിന്ദ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബ്രിട്ടനിൽ വീശിയടിച്ച് ഡാറ; ചുഴലിക്കാറ്റിൽ ലക്ഷക്കണക്കിന് വീടുകൾ ഇരുട്ടിൽ, വെള്ളപ്പൊക്കം

International
  •  6 days ago
No Image

പൊന്നാനിയിൽ ഭാര്യയെയും 7 മാസം പ്രായമായ കുഞ്ഞിനെയും അടിച്ച് പരിക്കേൽപിച്ചു; പ്രതി പിടിയിൽ

Kerala
  •  6 days ago
No Image

കല (ആര്‍ട്ട്) കുവൈത്ത് 'നിറം 2024' ചിത്രരചനാ മത്സരം ചരിത്രം സൃഷ്ടിച്ചു

Kuwait
  •  6 days ago
No Image

ബിജെപിയുടെ ആരോപണങ്ങൾക്കെതിരെ ഡൽഹിയിലെ യുഎസ് എംബസി; 'ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നത് നിരാശാജനകം'

National
  •  6 days ago
No Image

ഗുജറാത്ത്; വ്യാജ ഗോവധക്കേസിൽ മുസ്‌ലിം യുവാക്കളെ കുറ്റവിമുക്തരാക്കി പഞ്ച്മഹൽ സെഷൻസ് കോടതി, പൊലിസിനെതിരെ നടപടി

latest
  •  6 days ago
No Image

17 കാരി പ്രസവിച്ച സംഭവം; 21കാരന്‍ അറസ്റ്റില്‍; പെണ്‍കുട്ടിയുടെ അമ്മയെയും പ്രതിചേര്‍ക്കും

Kerala
  •  6 days ago
No Image

തിരൂരങ്ങാടി പി.എസ്.എം.ഒ കോളജ് കാംപസില്‍ വിദ്യാര്‍ഥിനികള്‍ക്ക് നിഖാബ് വിലക്ക്.

Kerala
  •  6 days ago
No Image

ബാബരി പൊളിച്ചവര്‍ക്കൊപ്പമെന്ന് ശിവസേന ഉദ്ധവ് താക്കറെ വിഭാഗം നേതാവ്; മഹാവികാസ് അഘാഡി സഖ്യമൊഴിഞ്ഞ് എസ്.പി

National
  •  6 days ago
No Image

'സത്യദൂതർ' പ്രകാശിതമായി

organization
  •  6 days ago
No Image

വഖ്ഫ് ബില്ലില്‍ മുസ്‌ലിംകള്‍ക്കൊപ്പം നില്‍ക്കണമെന്ന് മെത്രാന്‍ സമിതിയോട് ക്രിസ്ത്യന്‍ എം.പിമാര്‍

National
  •  6 days ago