രോഗി ആംബുലന്‍സില്‍ ഓക്സിജന്‍ കിട്ടാതെ മരിച്ചു; സംഭവം പത്തനംതിട്ടയില്‍
പത്തനംതിട്ട: ഓക്സിജന്‍ സിലിണ്ടര്‍ കാലിയായതിനെ തുടര്‍ന്ന് ആംബുലന്‍സില്‍ രോഗി മരിച്ചു. തിരുവല്ല സ്വദേശി രാജന് (67) ആണ് മരിച്ചത്. വണ്ടാനം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകും വഴിയാണ് രാജന് മരണത്തിന് കീഴടങ്ങിയത്. സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ ആംബുലന്‍സ് ഡ്രൈവര്‍ അനുവദിച്ചില്ലെന്നും ബന്ധുക്കള്‍ പറഞ്ഞു.
ഇന്നലെ രാത്രി 12 മണിയോടെയാണ് സംഭവം. പനിയെ തുടര്‍ന്ന് ശ്വാസതടസം നേരിട്ട രാജനെ തിരുവല്ല താലൂക്ക് ആശുപത്രിയിലാണ് ആദ്യം പ്രവേശിപ്പിച്ചത്. അവിടെ നിന്ന് വണ്ടാനം മെഡിക്കല്‍ കോളജിലേക്ക് മാറ്റാന്‍ ഡോക്ടര്‍ ആവശ്യപ്പെടുകയായിരുന്നു.
യാത്ര തുടങ്ങി 10 മിനിറ്റിനുള്ളില്‍ രാജന്റെ ആരോഗ്യനില വഷളാവുകയും അടുത്തുള്ള സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റണമെന്ന് മകന് ആംബുലന്‍സ് ഡ്രൈവറോട് ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ ഇത് അവഗണിച്ച് ആംബുലന്‍സ് ഡ്രൈവര്‍ നിര്‍ത്താതെ വണ്ടാനം ആശുപത്രിയില്‍ എത്തിച്ചെന്നാണ് ബന്ധുക്കളുടെ പരാതി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."