പൊടിക്കാറ്റ്: വിമാനങ്ങള്‍ തിരിച്ചു വിട്ടു
ദുബൈ: യു.എ.ഇയില്‍ പലയിടങ്ങളിലും പൊടിക്കാറ്റ് രൂക്ഷമായതോടെ ദുബൈ വിമാനത്താവളത്തില്‍ ഇറങ്ങേണ്ട ചില വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു. പത്തോളം വിമാനങ്ങളാണ് വഴിതിരിച്ചുവിട്ടത്. അല്‍ മക്തൂം എയര്‍പോര്‍ട്ടിലേക്ക് ഉള്‍പ്പെടെയാണ് വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടത്. എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങളുടെ സമയ ക്രമത്തില്‍ മാറ്റത്തിന് സാധ്യതയുണ്ട്. കൊച്ചിയില്‍ നിന്ന് ഷാര്‍ജയിലേക്ക് പോയ വിമാനം മസ്‌കറ്റിലേക്കും തിരുവനന്തപുരത്തുനിന്ന് ഷാര്‍ജയിലേക്ക് പോയ വിമാനം അബൂദബിയിലേക്കും വഴി തിരിച്ചുവിട്ടു. മോശം കാലാവസ്ഥ വിമാന സര്‍വീസിനെ ബാധിച്ചതായി ഫ്‌ളൈ ദുബൈയും അറിയിച്ചു. ചില സര്‍വീസുകള്‍ വൈകുകയോ റദ്ദാക്കുകയോ ചെയ്യുന്നതിനാല്‍ ദുബൈയില്‍ നിന്നുള്ള യാത്രക്കാര്‍, ഫ്‌ളൈറ്റ് സ്റ്റാറ്റസ് പരിശോധിക്കണമെന്നും ഫ്‌ളൈദുബൈ അറിയിച്ചു. ഷാര്‍ജ, അബുദാബി വിമാനത്താവളങ്ങളുടെ പ്രവര്‍ത്തനത്തെയും പൊടിക്കാറ്റ് സാരമായി ബാധിച്ചിട്ടുണ്ട്.
ദുബൈയിലും അബൂദബിയിലും അതിശക്തമായ പൊടിക്കാറ്റാണ് ഞായറാഴ്ച മുഴുവന്‍ അനുഭവപ്പെട്ടത്. ദൂരക്കാഴ്ച 500 മീറ്ററില്‍ താഴുകയും അന്തരീക്ഷം ഇരുണ്ടുമൂടുകയും ചെയ്ത പശ്ചാതലത്തില്‍ ദേശീയ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."