സവര്‍ക്കറുടെ ബാനറിനെച്ചൊല്ലി തര്‍ക്കം; ശിവമോഗയില്‍ സംഘര്‍ഷം, നിരോധനാജ്ഞ
ബെംഗളൂരു: കര്‍ണാടകയിലെ ശിവമോഗയില്‍ സ്വാതന്ത്ര്യദിനത്തില്‍ സംഘര്‍ഷം. വിനായക് ദാമോദര്‍ സവര്‍ക്കറുടെ ഫോട്ടോ പതിച്ച ബാനര്‍ ഉയര്‍ത്തുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.
സംഘര്‍ഷത്തില്‍ ഒരാള്‍ക്ക് കുത്തേറ്റു. ഒരു സംഘം സ്ഥാപിച്ച സവര്‍ക്കറുടെ ബാനര്‍ എടുത്തുനീക്കി പകരം ടിപ്പു സുല്‍ത്താന്റെ ബാനര്‍ സ്ഥാപിച്ചതോടെയാണ് പ്രശ്നം ആരംഭിച്ചത്.
പൊലീസ് എത്തി ബാനര്‍ നീക്കി പകരം ദേശീയപതാക സ്ഥാപിച്ചു. ലാത്തിച്ചാര്‍ജ് നടത്തിയാണ് പൊലീസ് ഇരുസംഘത്തെയും സ്ഥലത്തുനിന്നും നീക്കിയത്.
സംഘര്‍ഷമൊഴിവാക്കാനായി പ്രദേശത്ത് ആളുകള്‍ കൂട്ടം കൂടുന്നത് നിരോധിച്ചു. സംഘര്‍ഷത്തില്‍ കുത്തേറ്റയാള്‍ സമീപത്തെ ആശുപത്രിയില്‍ ചികിത്സയിലാണ്. പ്രദേശത്ത് ഇപ്പോള്‍ പ്രശ്നങ്ങളില്ലെന്നും സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്നും പൊലീസ് അറിയിച്ചു. പ്രദേശത്ത് കൂടുതല്‍ പൊലിസിനെ വിന്യസിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."