പ്രചാരണ സമിതി അധ്യക്ഷനായി മണിക്കൂറുകള്‍ മാത്രം; രാജിവച്ച് ഗുലാം നബി ആസാദ്
ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് ജമ്മു കശ്മിര് കോണ്ഗ്രസിന്രെ പ്രചാരണ സമിതി അധ്യക്ഷ സ്ഥാനം രാജിവച്ചു. അധ്യക്ഷസ്ഥാനത്തേക്ക് നിയമിതനായി മണിക്കൂറുകള്‍ക്കുള്ളിലാണ് രാജി.
അതേസമയം തനിക്ക് ആരോഗ്യ പ്രശ്നങ്ങളുണ്ടെന്നും അതുകൊണ്ട് ഈ ഉത്തരവാദിത്തം ഏറ്റെടുക്കാനാവില്ലെന്നും അദ്ദേഹം അറിയിച്ചതായിട്ടാണ് സൂചന. പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷ പദവിയിലേക്ക് ആസാദിന് നോട്ടമുണ്ടായിരുന്നതായിട്ടാണ് സൂചന. എന്നാല്‍ തല്ക്കാലം താനില്ല, യുവാക്കള്‍ വരട്ടെ എന്ന നിലപാടിലാണ് ആസാദ്.
നേരത്തെ ഗുലാം നബിയുടെ അടുത്ത സഹായിയായ ഗുലാം അഹമ്മദ് മിറിനെ പാര്‍ട്ടിയുടെ ജമ്മു കശ്മീര്‍ ഘടകം മേധാവി സ്ഥാനത്ത് നിന്ന് പുറത്താക്കിയിരുന്നു. കഴിഞ്ഞ മാസമാണ് മിര്‍ സ്ഥാനമൊഴിഞ്ഞത്. പിന്നാലെ മിറിന് പകരം വികാരര്‍ റസൂല്‍ വാനിയെ അധ്യക്ഷനായും രാമന് ഭല്ലയെ വര്‍ക്കിങ് പ്രസിഡന്റായും നിയമിച്ച് സോണിയാ ഗാന്ധി ഉത്തരവിറക്കുകയും ചെയ്തു. പുനഃസംഘടനയുടെ ഭാഗമായാണ് നടപടിയെന്നായിരുന്നു പാര്‍ട്ടി നേതൃത്വത്തിന്റെ വാദം.
ഇതിന് തൊട്ടുപിന്നാലെയാണ് പ്രചാരണ സമിതി അധ്യക്ഷ സ്ഥാനം ഗുലാം നബി ആസാദിന് നല്‍കിയത്. നിയമനം നടന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ രാജിവെക്കാന്‍ ഗുലാം നബിയെ പ്രേരിപ്പിച്ചത് പാര്‍ട്ടി നേതൃത്വത്തിന്റെ പുതിയ പരിഷ്കാരങ്ങളോടുള്ള എതിര്‍പ്പാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."