പരാതിക്കാരിയുടെ വസ്ത്രധാരണ രീതി ലൈംഗികമായി പ്രകോപിപ്പിക്കുന്നത്; സിവിക് ചന്ദ്രന് ജാമ്യം അനുവദിച്ച കോടതിയുടെ നിരീക്ഷണം ഇങ്ങനെ
കോഴിക്കോട്: എഴുത്തുകാരന് സിവിക് ചന്ദ്രന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചുള്ള കോടതി ഉത്തരവില്‍ വിചിത്ര പരാമര്‍ശങ്ങള്‍. പരാതിക്കാരിയുടെ വസ്ത്രധാരണ രീതി ലൈംഗികമായി പ്രകോപിപ്പിക്കുന്നതാണെന്ന് ഉത്തരവില്‍ പറയുന്നു .
കോഴിക്കോട് സെഷന്‍സ് കോടതിയാണ് സിവിക് ചന്ദ്രന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. കഴിഞ്ഞ ആഴ്ചയാണ് സിവിക് ചന്ദ്രന് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.
2020 ഫെബ്രുവരി 8ന് കൊയിലാണ്ടി നന്തി കടല്‍ത്തീരത്ത് നടന്ന കവിതാ ക്യാമ്പിനെത്തിയ സമയത്ത് സിവിക് ലൈംഗികാതിക്രമം നടത്തിയെന്നാണ് യുവ എഴുത്തുകാരിയുടെ പരാതി. മറ്റൊരു പരാതിയില്‍ സിവിക് ചന്ദ്രന് മുന്‍കൂര്‍ ജാമ്യം ലഭിച്ചിരുന്നു.
ആദ്യം രജിസ്റ്റര്‍ ചെയ്ത പീഡനക്കേസില്‍ സിവിക് ചന്ദ്രന് നേരത്തെ ജാമ്യം അനുവദിച്ചിരുന്നു. 20 ദിവസം മുന്‍പ് നല്കിയ പരാതിയില്‍ കേസെടുത്തിട്ടും മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കുന്നതുവരെ പൊലീസ് സിവിക് ചന്ദ്രനെ അറസ്റ്റ് ചെയ്യാന്‍ തയ്യാറായിട്ടില്ലെന്നാണ് അതിജീവിതയോടൊപ്പം നില്ക്കുന്ന ഐക്യദാര്‍ഢ്യ സമിതിയുടെ ആരോപണം. അതിജീവിതയുടെ പരാതിയില്‍ പൊലിസ് ഒരു നടപടിയുമെടുത്തില്ലെന്നും ഇവര്‍ ആരോപിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."