സുപ്രഭാതം പത്രത്തില്‍ അംബേദ്കര്‍ക്കൊപ്പം ആലി മുസ്‌ലിയാരെ ഉള്‍പെടുത്തിയതിനേതിരെ സംഘ്പരിവാര്‍, പിന്നെ സവര്‍ക്കറുടെ ഫോട്ടോയാണോ വേണ്ടതെന്ന് സാമൂഹിക മാധ്യമങ്ങള്‍
കോഴിക്കോട്: ആഗസ്റ്റ് പതിനഞ്ചിന് പ്രസിദ്ധീകരിച്ച സുപ്രഭാതം പത്രത്തിന്റെ ഒന്നാം പേജില്‍ നല്‍കിയ സ്വാതന്ത്ര സമര സേനാനികളുടെ ചിത്രത്തില്‍ ആലി മുസ്ലിയാരുടെ ചിത്രം ഉള്‍പെടുത്തിയതിനിതിരേ സംഘ്പാരിവാര്‍. സാമൂഹിക മാധ്യമങ്ങളിലും ചാനലുകളിലും രാഷ്ട്രീയ നിരീക്ഷകനെന്ന പേരില്‍ പ്രത്യക്ഷപ്പെട്ട് സംഘ്പരിവാറിനു അനുകൂലമായി സംസാരിക്കുന്ന ശ്രീജിത്ത് പണിക്കരാണ് അംബേദ്കര്‍ക്കൊപ്പം ആലി മുസ്ലിയാരെ വെച്ചത് ശരിയായില്ല എന്ന വിമശനം ഉയര്‍ത്തിയത്. നാരായണന്‍ തേവന്നൂര്‍ എന്ന കാര്‍ട്ടൂണിസ്റ്റ് വരഞ്ഞ ചിത്രത്തിനെതിരേയാണ് വിമര്‍ശനം ഉന്നയിച്ചത്. പണിക്കരുടെ ഫെയ്‌സ്ബുക്കിലുള്ള കുറിപ്പിനെ താഴെ ശക്തമായ വിമര്‍ശനവും ട്രോളും ഉയരുന്നുണ്ട്. ആലി മുസ്ലിയാര്‍ക്ക്് പകരം പിന്നെ സവര്‍ക്കറുടെ ഫോട്ടോയാണോ വേണ്ടതെന്നാണ് സാമൂഹിക മാധ്യമങ്ങള്‍ പലരും ഉന്നയിക്കുന്ന ചോദ്യം
ശ്രീജിത്ത് പണിക്കരുടെ ഫെയ്‌സ്ബുക്ക് കുറിപ്പ്
ഇന്നലത്തെ 'സുപ്രഭാതം' പത്രത്തിന്റെ ഒന്നാം പേജ്.
നേതാജി ബോസ്, പണ്ഡിറ്റ് നെഹ്രു, മഹാത്മാ ഗാന്ധി, ഭഗത് സിങ്, സര്‍ദാര്‍ പട്ടേല്‍, ബി ആര്‍ അംബേദ്കര്‍, മൗലാനാ ആസാദ്, സരോജിനി നായിഡു ഒക്കെയുണ്ട്. ഇടത്തേയറ്റത്ത് ഞമ്മട ആലി മുസ്ലിയാര്‍ നില്‍ക്കുന്നത് എന്തിനാണെന്നു മാത്രം മനസ്സിലായില്ല! മലബാര്‍ കലാപം സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമല്ലെന്ന് ഇന്ദിരാ ഗാന്ധി സര്‍ക്കാര്‍ പറഞ്ഞതു പോട്ടെ; കലാപത്തെ കുറിച്ച് അംബേദ്കര്‍ എഴുതിയത് എന്തെന്ന് വായിച്ചിരുന്നെങ്കില്‍ കാര്‍ട്ടൂണിസ്റ്റ് നാരായണന്‍ തേവന്നൂര്‍ അംബേദ്കര്‍ക്കൊപ്പം മുസ്ലിയാരെ വരയ്ക്കുമായിരുന്നോ ആവോ. അതും 'അംബേദ്കറുടെ സ്വപ്നം സാക്ഷാത്കരിക്കപ്പെടും' എന്ന തലക്കെട്ടിനൊപ്പം!
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."