ബാലചന്ദ്രകുമാറിനെതിരായ ബലാത്സംഗക്കേസ് വ്യാജമെന്ന് പൊലിസ്
കൊച്ചി: സംവിധായകന്‍ ബാലചന്ദ്രകുമാറിനെതിരെ യുവതി നല്‍കിയ ബലാത്സംഗ പരാതി വ്യാജമെന്ന് പൊലിസ്. വ്യാജപരാതിയാണെന്നും കേസില്‍ അന്വേഷണം അവസാനിപ്പിക്കുകയാണെന്നും പൊലിസ് ആലുവ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.
ദിലീപിന്റെ മുന്‍ മാനേജര്‍ വ്യാസന്‍ എടവനക്കാടും അഞ്ച് ഓണ്‍ലൈന്‍ മീഡിയ പ്രവര്‍ത്തകരും ചേര്‍ന്നാണ് ഈ പരാതി കെട്ടിച്ചമച്ചതെന്നാണ് പൊലിസ് കണ്ടെത്തല്‍. പരാതിക്കാരി സൂചിപ്പിച്ച വിവരങ്ങള്‍ പലതും പരസ്പര വിരുദ്ധമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 58 കാരിയായ പരാതിക്കാരി 44 വയസ്സ് എന്നാണ് പരാതിയില്‍ പറഞ്ഞത്. അവര്‍ പീഡനം നടന്ന ഹോട്ടല്‍ പോലും കണ്ടിട്ടില്ല. പരാതിക്കാരിയെ സ്വാധീനിച്ച് ഓണ്‍ലൈന്‍ മീഡിയ പ്രവര്‍ത്തകര്‍ മൊഴി പഠിപ്പിക്കുകയായിരുന്നു. ദിലീപിന്റെ മുന്‍ മാനേജര്‍ അടക്കമുള്ളവര്‍ ചേര്‍ന്നാണ് ഇതിന് ഗൂഡാലോചന നടത്തിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെതിരെ ബാലചന്ദ്രകുമാര്‍ നിര്‍ണായക വെളിപ്പെടുത്തല്‍ നടത്തിയതിന് പിന്നാലെയായിരുന്നു യുവതി ബലാത്സംഗ പരാതിയുമായി രംഗത്തെത്തിയത്. സംവിധായകന്‍ 2010ല്‍ പീഡിപ്പിച്ചുവെന്നായിരുന്നു കണ്ണൂര്‍ സ്വദേശിനിയായ യുവതിയുടെ പരാതി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."