മൂന്നാമത് സാഫ് ജൂനിയര്‍ മീറ്റ് ലഖ്നൗവില്‍
ആലപ്പുഴ: മൂന്നാമത് ദക്ഷിണേഷ്യന്‍ ജൂനിയര്‍ അത്ലറ്റിക് മീറ്റ് ഒക്ടോബര്‍ 19,20 തിയതികളില്‍ ലക്നൗവില്‍ നടക്കും. സാഫ് ജൂനിയര്‍ അത്ലറ്റിക് മീറ്റില്‍ പങ്കെടുക്കാനുള്ള ഇന്ത്യന്‍ ടീം തെരഞ്ഞെടുപ്പ് ട്രയല്‍സ് സെപ്തംബര്‍ 24, 25 തിയതികളില്‍ പട്യാലയില്‍ നടക്കും. 1997-98 വര്‍ഷങ്ങളില്‍ ജനിച്ചവരായിരിക്കണം ട്രയല്‍സില്‍ പങ്കെടുക്കേണ്ട താരങ്ങള്‍.
ബാംഗ്ലൂരില്‍ നടന്ന അണ്ടര്‍ 20 ഫെഡറേഷന് കപ്പിലും കോഴിക്കോട്ട് നടന്ന ദേശീയ യൂത്ത് മീറ്റിലും ആദ്യ മൂന്ന് സ്ഥാനങ്ങളില്‍ എത്തിയവര്‍ക്ക് ട്രയല്‍സില്‍ പങ്കെടുക്കാം.
സെപ്തംബര്‍ 14 നകം പങ്കെടുക്കുന്ന താരങ്ങളുടെ എന്‍ട്രികള്‍ അതാത് സംസ്ഥാന അത്ലറ്റിക് അസോസിയേഷനുകള്‍ ഇന്ത്യന്‍ അത്ലറ്റിക് ഫെഡറേഷന് നല്‍കണം.
രണ്ട് ഇനങ്ങളില്‍ മാത്രമേ ഒരു താരത്തിന് പങ്കെടുക്കാനാവു. 100, 200, 400, 800, 1500, മീറ്ററുകളിലും, ഹൈ ജംപ്, ലോംങ് ജംപ്, ട്രിപ്പിള്‍ ജംപ്, ഷോട്ട്പുട്, ഡിസ്കസ് ത്രോ, ഹാമര്‍ ത്രോ, ജാവലിന്‍ ത്രോ ഇനങ്ങളിലാണ് വനിത, പുരുഷന്മാരുടെ മത്സരങ്ങള്‍ നടക്കുന്നത്. വനിതകള്‍ക്കായി 3000, 100 മീറ്റര്‍ ഹര്‍ഡില്‍സ് മത്സരങ്ങളും പുരുഷന്മാര്ക്കായി 5000, 1000, 110 മീറ്റര്‍ ഹര്‍ഡില്‍സ് മത്സരങ്ങളും നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."