മധ്യപ്രദേശില്‍ കാണാതായ മലയാളി ജവാന്റെ മൃതദേഹം കണ്ടെത്തി; മിന്നല്‍ പ്രളയത്തില്‍ പെട്ടതെന്ന് നിഗമനം
ഭോപ്പാല്‍: മധ്യപ്രദേശില്‍ പ്രളയത്തില്‍ കാണാതായ മലയാളി സൈനിക ഉദ്യോഗസ്ഥന്റെ മൃതദേഹം കണ്ടെത്തി. എറണാകുളം മാമഗലം സ്വദേശി നിര്‍മ്മല്‍ ശിവരാജനാണ് മരിച്ചത്. കാര്‍ കണ്ടെത്തിയതിന് സമീപ പ്രദേശത്താണ് മൃതദേഹം കണ്ടെത്തിയത്. മിന്നല്‍ പ്രളയത്തില്‍പ്പെട്ടതാണെന്നാണ് സംശയം.
എറണാകുളം മാമംഗലം സ്വദേശി നിര്‍മ്മലിനെ മൂന്ന് ദിവസം മുമ്പാണ് കാണാതായത്. മധ്യപ്രദേശിലെ ജബല്‍പൂരില്‍ നിന്നും ജോലി സ്ഥലമായ പച് മാര്‍ഹിയിക്കുള്ള യാത്രക്കിടെ കാണാതാവുകയായിരുന്നു. ലെഫ്റ്റനന്റ് ആയി ജോലി ചെയ്യുന്ന ഭാര്യ ഗോപി ചന്ദ്രയെ കാണാനാണ് അദ്ദേഹം ജബല്‍പൂരിലേക്കു പോയത്.
നര്‍മ്മദാപുരത്തെ ബച്ച്വാര ഗ്രാമത്തിലാണ് നിര്‍മ്മലിന്റെ ഫോണിന്റെ അവസാന ടവര്‍ ലൊക്കേഷന്‍ എന്ന് കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രദേശത്ത് നടത്തിയ തെരച്ചില്‍ നിര്‍മ്മല്‍ സഞ്ചരിച്ച കാര്‍ കണ്ടെത്തി. തകര്‍ന്ന നിലയിലാണ് കാര്‍ കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ തെരച്ചില്‍ നിര്‍മ്മലിന്റെ മൃതദേഹവും കണ്ടെത്തുകയായിരുന്നു. വെള്ളപൊക്കത്തില്‍ കാര്‍ അപകടത്തില്‍ പെട്ടെന്നാണ് നിഗമനം. അടുത്ത മാസം മൂന്നിന് നിര്‍മ്മലിന്റെ അടുത്തേക്ക് അച്ഛനും അമ്മയും സഹോദരിയും പോകാനുള്ള തയ്യാറെടുപ്പിനിടെയായിരുന്നു അപകടം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."