സല്മാന് റുഷ്ദി രക്ഷപ്പെട്ടത് തന്നെ ആശ്ചര്യപ്പെടുത്തിയെന്ന് പ്രതി ഹാദി മതര്‍
ന്യൂയോര്‍ക്: സല്മാന് റുഷ്ദി ആക്രമണത്തില്‍ നിന്നും രക്ഷപ്പെട്ടത് തന്നെ ആശ്ചര്യപെടുത്തിയെന്ന് പ്രതി ഹാദി മതര്‍. ജയിലില്‍ കഴിയുന്ന പ്രതിയുമായി ന്യൂയോര്‍ക്ക് പോസ്റ്റ് നടത്തിയ അഭിമുഖത്തിലാണ് പ്രതികരണം.
നേരത്തെ എഴുത്തുകാരനെ കുറിച്ച ട്വീറ്റ് കണ്ട ശേഷമാണ് താന്‍ റുഷ്ദിയെ കാണാന്‍ തീരുമാനിച്ചതെന്നും ഹാദി മതര്‍ വ്യക്തമാക്കി. റുഷ്ദിയുടെ പ്രസംഗത്തിന്റെ വിഡിയോകള്‍ യൂട്യൂബില്‍ താന്‍ കണ്ടിരുന്നുവെന്നും അയാള്‍ ഒരു വിവേകശൂന്യനാണെന്നും ഹാദി മതര്‍ പറഞ്ഞു.
'ഞാനയാളെ ഇഷ്ടപ്പെടുന്നില്ല. അയാളൊരു നല്ല വ്യക്തിയാണെന്ന് ഞാന്‍ കരുതുന്നുമില്ല' ഹാദി പറഞ്ഞു.
''അയാള്‍ ഇസ്ലാമിനെ ആക്രമിച്ച ഒരാളാണ്, വിശ്വാസങ്ങളെയും വ്യവസ്ഥകളെയും അയാള്‍ ആക്രമിച്ചു' മതര്‍ പറഞ്ഞതായി ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.
കഴിഞ്ഞ വെള്ളിയാഴ്ച പ്രഭാഷണ പരിപാടിക്കിടെയാണ് റുഷ്ദിയെ മതര്‍ വേദിയിലേക്ക് ഓടിക്കയറി കഴുത്തിലും വയറിലും കുത്തിപ്പരിക്കേല്‍പ്പിച്ചത്. ഉടന്‍ തന്നെ ഹെലികോപ്റ്ററില്‍ അടുത്തുള്ള ആശുപത്രിയിലെത്തിക്കുകയും അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുകയും ചെയ്താണ് ജീവന് രക്ഷിച്ചത്. നില ഗുരുതരമായി തുടരുകയാണ്. ഇപ്പോള്‍ വെന്റിലേറ്റര്‍ സഹായമില്ലാതെയാണ് ആശുപത്രിയില്‍ കഴിയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."