യു.എ.ഇ -ഇന്ത്യാ ഉന്നത വിദ്യാഭ്യാസ ധാരണ
ദുബൈ: ഇന്ത്യയും യു.എ.ഇയും തമ്മില്‍ ഉന്നത വിദ്യാഭ്യാസ ധാരണ. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ഇന്ത്യയിലെയും യു.എ.ഇയിലെയും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തമ്മിലാണ് സഹകരണ ധാരണയിലെത്തിയത്. യു.എ.ഇയിലെ ദുബൈ യൂനിവേഴ്‌സിറ്റി (യു.ഡി) ഇന്ത്യയിലെ ഐ.ഐ ടികള്‍ (ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി), ഐ.ഐ. എം (ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ്), സ്വയംഭരണ യൂനിവേഴ്‌സിറ്റികള്‍ എന്നിവയുള്‍പ്പെടെയുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് പരസ്പര സഹകരണത്തിനായുള്ള ധാരണാപത്രത്തില്‍ ഒപ്പ് വച്ചത്. ധാരണ പ്രകാരം വിദ്യാര്‍ഥികളെയും അധ്യാപകരെയും പഠനകാര്യങ്ങള്‍ക്കായി കൈമാറും. ഗവേഷണ സഹകരണത്തിനാണ് ഇരുരാജ്യങ്ങളിലെയും സ്ഥാപനങ്ങള്‍ ഉദ്ദേശിക്കുന്നത്. ദുബൈ സര്‍വകലാശാല പ്രസിഡന്റ് ഡോ. ഈസ ബസ്തകിയും ചീഫ് അക്കാദമിക് ഓഫീസറായ പ്രൊഫ. ഹുസൈന്‍ അല്‍ അഹ്‌മദും ഇന്ത്യന്‍ സ്ഥാപനങ്ങളുടെ ഉന്നത ഉദ്യോഗസ്ഥരുമായി കരാറില്‍ ഒപ്പുവച്ചു. ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ ഡോ.അമന്‍ പുരിയുടെ സാന്നിധ്യത്തിലായിരുന്നു കരാര്‍ ഒപ്പിടല്‍. പ്രമുഖ ഇന്ത്യന്‍ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എം. എ യൂസഫലി അടക്കമുള്ളവരും ചടങ്ങില്‍ സന്നിഹിതരായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."