HOME
DETAILS
MAL
'ഗൂഢാലോചന കേസുകള്‍ റദ്ദാക്കണം', സ്വപ്ന സുരേഷിന്റെ ഹര്‍ജിയില്‍ നാളെ വിധി
backup
August 18 2022 | 15:08 PM
കൊച്ചി: തിരുവനന്തപുരത്തെയും പാലക്കാട്ടെയും കേസുകള്‍ റദ്ദാക്കണമെന്നാശ്യപ്പെട്ട് നയതന്ത്ര സ്വര്‍ണക്കടത്തുകേസിലെ പ്രതി സ്വപ്ന സുരേഷ് നല്കിയ ഹര്‍ജികളില്‍ ഹൈക്കോടതി വെള്ളിയാഴ്ച വിധി പറയും. ജസ്റ്റിസ് റിയാദ് റഹ്മാന്റെ ബെഞ്ചാണ് വിധി പറയുക.
മുന്‍മന്ത്രി കെ.ടി ജലീലിന്റെ പരാതിയില്‍ തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസ് എടുത്ത ഗൂഢാലോചന കേസും പാലക്കാട് കസബ പൊലീസ് എടുത്ത കലാപാഹ്വാന കേസും റദ്ദാക്കണമെന്നാണ് ആവശ്യം.
സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയ്ക്കും കുടുംബത്തിനുമുള്ള പങ്ക് വെളിപ്പെടുത്തിയതിന് പിറകെയാണ് കേസുകള്‍ എടുത്തതെന്നും പ്രതികാര നടപടിയാണ് കേസിന് പിറകിലെന്നും സ്വപ്ന സുരേഷ് ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."