സി.പി.ഐ കൊല്ലം ജില്ലാ സമ്മേളനത്തിൽ സി.പി.എമ്മിനു വിമർശനം
സ്വന്തം ലേഖകൻ
കൊല്ലം • സി.പി.ഐ ജില്ലാ സമ്മേളനത്തിൽ അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടിൽ സി.പി.എമ്മിനും കേരള കോൺഗ്രസ് ബിക്കുമേതിരേ രൂക്ഷ വിമർശനം.
പാർട്ടിയിലെ വിഭാഗീയത ജില്ലയിൽ ഇടതുമുന്നണിയുടെ വോട്ടുചോർച്ചയ്ക്ക് കാരണമായി. കരുനാഗപ്പള്ളിയിൽ തോൽവിക്കു കാരണമായതും ചാത്തന്നൂരിൽ വോട്ട് കുറഞ്ഞതും സി.പി.ഐയിലെ പ്രശ്‌നങ്ങളാണ്. കൊല്ലത്ത് സി.പി.ഐയെ അവഗണിച്ചാണ് മുകേഷ് പെരുമാറുന്നത്. സി.പി.എം തന്നിഷ്ടപ്രകാരം സഹകരണ മേഖല കൈകാര്യം ചെയ്യുന്നു. ഇത് ഇടതു കാഴ്ചപ്പാടിന് നിരക്കാത്ത പ്രവണതയാണ്. പത്തനാപുരത്തെ സി.പി.ഐ – കേരള കോൺഗ്രസ് ബി തർക്കത്തിൽ ഗണേഷ് കുമാർ നേതൃത്വം നൽകുന്ന കേരള കോൺഗ്രസ് ബിക്കെതിരേയുള്ള ഒളിയമ്പും റിപ്പോർട്ടിലുണ്ട്.
കാംപസുകളിൽ എ.ഐ.എസ്.എഫ് പ്രവർത്തിക്കുന്നത് എസ്.എഫ്.ഐക്കാരുടെ മർദനം സഹിച്ചാണെന്നും പ്രവർത്തന റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."