തീപിടിത്തത്തില്‍ തകര്‍ന്ന ക്രിസ്ത്യന്‍ പള്ളിയുടെ പുനരുദ്ധാരണത്തിന് 1.24 കോടി നല്കി മുഹമ്മദ് സലാഹ്
കെയ്റോ: ഈജിപ്തില്‍ തീപിടിത്തത്തില്‍ നാശനഷ്ടം സംഭവിച്ച ക്രിസ്ത്യന്‍ പള്ളിയുടെ പുനരുദ്ധാരണത്തിനായി മൂന്ന് മില്യണ്‍ ഈജിപ്ഷ്യന്‍ പൗണ്ട് നല്‍കുമെന്ന് ഫുട്ബാളര്‍ മുഹമ്മദ് സലാഹ്. ഗിസയില്‍ കഴിഞ്ഞയാഴ്ച തീപിടിത്തത്തില്‍ തകര്‍ന്ന പള്ളിയുടെ പുനരുദ്ധാരണത്തിനാണ് തുക ഉപയോഗപ്പെടുത്തുക.
കഴിഞ്ഞ ഞായറാഴ്ചയാണ് ഈജിപ്ഷ്യന്‍ തലസ്ഥാനമായ കെയ്റോയുടെ വടക്കുപടിഞ്ഞാറന്‍ മേഖലയിലെ ഗിസായിലുള്ള കോപ്റ്റിക് പള്ളിയില്‍ വന്‍തീപിടിത്തമുണ്ടായത്. 18 കുട്ടികള്‍ ഉള്‍പ്പടെ 41 പേര് തീപിടിത്തത്തില്‍ മരിക്കുകയും 45 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. നേരത്തെ ഈജിപ്തിലെ പള്ളികളുടെ പുനരുദ്ധാരണം നടത്താത്ത നടപടിക്കെതിരെ വിശ്വാസികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
സര്‍ക്കാര്‍ അധികൃതരുടെ നിസംഗതക്കെതിരെയായിരുന്നു പ്രതിഷേധം. ഇതിനിടെയാണ് പള്ളിയുടെ പുനരുദ്ധാരണത്തിനായി മുഹമ്മദ് സലാഹ് പണം സംഭാവന ചെയ്തിരിക്കുന്നത്.മുമ്പും മുഹമ്മദ് സലാഹ് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി പണം ചെലവഴിച്ചിട്ടുണ്ട്. ഈജിപ്തിലെ പ്രാദേശിക ആശുപത്രിക്കായി 12 മില്യണ്‍ ഈജിപ്ഷ്യന്‍ പൗണ്ടാണ് സലാഹ് സംഭാവനയായി നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."