HOME
DETAILS
MAL
ആളുകള്‍ മരിക്കുമ്പോള്‍ എന്തിന് ടോള്‍ നല്‍കണം? റോഡപകടങ്ങള്‍ മനുഷ്യനിര്‍മ്മിത ദുരന്തമാണെന്ന് ഹൈക്കോടതി
backup
August 19 2022 | 12:08 PM
കൊച്ചി: ആളുകള്‍ മരിക്കുമ്പോള്‍ എന്തിന് ടോള്‍ നല്‍കണമെന്നും ടോള്‍ പിരിവ് തടയേണ്ടത് ആരാണെന്നും ഹൈക്കോടതി . ദേശീയപാതകളിലെ കുഴിയില്‍ വീണുള്ള അപകടങ്ങള്‍ പതിവാകുകയാണ്. ഇത് മനുഷ്യനിര്‍മ്മിത ദുരന്തമാണെന്നും കോടതി ആവര്‍ത്തിച്ചു. അപകടങ്ങള്‍ പതിവാകുന്നതില്‍ കോടതിക്ക് ആശങ്കയുണ്ട്.
ആരാണ് ഇതിന് ഉത്തരവാദികളെന്ന് ദേശീയപാത അതോറിട്ടിയോട് കോടതി ചോദിച്ചു. റോഡുകള്‍ തകര്‍ന്നാല്‍ ജില്ലാ കലക്ടര്‍മാര്‍ ഉടന്‍ ഇടപെടണം. ദേശീയപാതയിലെ കുഴികള്‍ മൂലം അപകടം ഉണ്ടായാല്‍ ജില്ലാ കലക്ടര്‍മാര്‍ റിപ്പോര്‍ട്ട് നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു.
20 ദിവസത്തിനകം എല്ലാ റോഡുകളും സഞ്ചാരയോഗ്യമാക്കുമെന്ന് ദേശീയപാത അതോറിട്ടി കോടതിയെ അറിയിച്ചു. സംസ്ഥാനത്തെ 160 റോഡുകളില്‍ വിജിലന്‍സ് പരിശോധന നടത്തിയതായി സര്‍ക്കാര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."