വയനാട്ടില്‍ വീണ്ടും കാട്ടാന ഷോക്കേറ്റ് ചെരിഞ്ഞു
സുല്‍ത്താന്‍ ബത്തേരി: വയനാടന്‍ കാടുകളില്‍ ആനകള്‍ക്കിത് കഷ്ടകാലം. മാസങ്ങള്‍ക്കിടെ ആറ് ആനകളാണ് വെടിയേറ്റും ഷോക്കേറ്റും ചെരിഞ്ഞത്.
ഇതില്‍ അവസാനത്തേത് ഇന്നലെ സ്വകാര്യ വ്യക്തിയുടെ തോട്ടത്തില്‍ കാട്ടാന ഷോക്കേറ്റ് ചെരിഞ്ഞതാണ്.
മുത്തങ്ങ റെയ്ഞ്ചിലെ കാരപൂതാടി കുളുകുന്നിലാണ് 20 വയസോളം പ്രായമുള്ള കൊമ്പന്‍ തെങ്ങ് മറിച്ചിടുന്നതിന്നിടെ ഷോക്കേറ്റ് ചെരിഞ്ഞത്. വനത്തില്‍ നിന്നും 200 മീറ്ററോളം മാറിയുള്ള തോട്ടത്തിലാണ് സംഭവം.
കൃഷിയിടത്തിലെ തെങ്ങ് മറിച്ചിടുന്നതിനിടെ സമീപത്തെ വീട്ടിലേക്ക് വലിച്ച സര്‍വിസ് വയറിന്റെ സ്‌റ്റേ കമ്പിയില്‍ നിന്നാണ് ആനയ്ക്ക് ഷോക്കേറ്റത്. സംഭവമറിഞ്ഞ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പി ധനേഷ്‌കുമാറിന്റെ നേതൃത്വത്തില്‍ വനപാലകരും, ബത്തേരി കെ.എസ്.ഇ.ബി ഈസ്റ്റ് സെക്ഷന്‍ സബ്-എന്‍ജിനിയര്‍ കെ.പി ദിലീപും സ്ഥലത്തെത്തി.
ആനയുടെ ജഡം പിന്നീട് പോസ്റ്റ് മോര്‍ട്ടത്തിന്നും ശേഷം വനത്തിനുള്ളില്‍ സംസ്‌കരിച്ചു. പ്രദേശത്ത് നിരന്തരമായി കൃഷിനാശം വരുത്തിയിരുന്ന കാട്ടാനയാണ് ചെരിഞ്ഞതെന്ന് നാട്ടുകാര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."