HOME
DETAILS
MAL
ഹജ്ജ് 2023: ആഭ്യന്തര രജിസ്ട്രേഷൻ അടുത്ത മാസം മുതൽ ആരംഭിക്കും
backup
August 19 2022 | 19:08 PM
റിയാദ്: അടുത്ത വർഷത്തെ ഹജ്ജിൽ പങ്കെടുക്കുന്ന ആഭ്യന്തര ഹാജിമാർക്കുള്ള രജിസ്ട്രേഷൻ അടുത്ത മാസം മുതൽ ആരംഭിക്കുമെന്ന് റിപ്പോർട്ട്. ഇതാദ്യമായാണ് മന്ത്രാലയം ഇത്ര നേരത്തെ ഹജ്ജ് രജിസ്ട്രേഷൻ ആരംഭിക്കുന്നത്.
ഹിജ്‌റ 1444 ജമാദുൽ അവ്വൽ (ഡിസംബർ 24, 2022) 30-ന് മുമ്പ് നിശ്ചിത ഫീസ് രണ്ട് ഗഡുക്കളായി അടക്കാനുള്ള പുതിയ സംവിധാനവും ഈ വർഷം ഉണ്ടാകുമെന്നാണ് റിപ്പോർട്ട്. രജിസ്ട്രേഷൻ പൂർത്തിയായി 72 മണിക്കൂറിനുള്ളിൽ ആദ്യ ഗഡു അടയ്ക്കണം, രണ്ടാമത്തെ ഗഡു 1444 ജമാദുൽ അവ്വൽ 30 വരെ അടയ്ക്കാം. ഈ തീയതിക്ക് ശേഷം വരാൻ രജിസ്റ്റർ ചെയ്യുന്ന തീർത്ഥാടകർ രജിസ്ട്രേഷൻ കഴിഞ്ഞ് 72 മണിക്കൂറിനുള്ളിൽ മുഴുവൻ പണമടയ്ക്കണം.
25 ശതമാനം സീറ്റുകൾ 65 വയസ്സിന് മുകളിലുള്ള തീർഥാടകർക്കായി നീക്കിവച്ചിട്ടുണ്ടെന്നും പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."