മട്ടന്നൂര്‍ നഗരസഭയില്‍ വോട്ടെടുപ്പ് തുടങ്ങി
കണ്ണൂര്‍: മട്ടന്നൂര്‍ നഗരസഭാ തെരഞ്ഞെടുപ്പിലേക്കുള്ള വോട്ടെടുപ്പ് തുടങ്ങി. 35 വാര്‍ഡുകളിലേയ്ക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഓരോ വാര്‍ഡിലും ഒന്ന് വീതം ആകെ 35 പോളിംഗ് സ്റ്റേഷനുകളാണ് ക്രമീകരിച്ചിരിക്കുന്നത്. എല്ലായിടത്തും വെബ് കാസ്റ്റിങ് സംവിധാനവും ലഭ്യമാണ്.
111 സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തുള്ളത്. അഞ്ഞൂറോളം പൊലീസ് ഉദ്യോഗസ്ഥരെയാണ് സുരക്ഷയ്ക്കായി നിയോഗിച്ചിരിക്കുന്നത്. ഇടത് കോട്ടയായ മട്ടന്നൂരില്‍ ചരിത്രവിജയ പ്രതീക്ഷയുമായി എല്‍ ഡി എഫും കൂടുതല്‍ വാര്‍ഡുകളില്‍ വിജയിക്കുമെന്ന പ്രതീക്ഷയില്‍ യുഡിഎഫും തമ്മിലാണ് പ്രധാന മത്സരം.
രാവിലെ ഏഴ് മണി മുതല്‍ വൈകിട്ട് ആറ് വരെയാണ് പോളിങ്ങ് സമയം.
വോട്ടെടുപ്പ് നടക്കുന്നതിനാല്‍ ഇന്ന് മട്ടന്നൂര്‍ നഗരസഭാ പരിധിയിലെ കേരള സര്‍ക്കാര്‍ ഓഫീസുകള്‍ക്കും, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും പ്രാദേശിക അവധി പ്രഖ്യാപിച്ചു. വോട്ടെണ്ണല്‍ ഈ മാസം 22ന് മട്ടന്നൂര്‍ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ വെച്ചു നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."