HOME
DETAILS
MAL
'സെര്‍ച്ച് കമ്മിറ്റി രൂപീകരിച്ചത് ജനാധിപത്യ വിരുദ്ധം'; ഗവര്‍ണര്‍ക്കെതിരെ പ്രമേയം പാസാക്കി കേരള സര്‍വകലാശാല സെനറ്റ്
backup
August 20 2022 | 07:08 AM
തിരുവനന്തപുരം: സംസ്ഥാന ഗവര്‍ണറും യൂണിവേഴ്സിറ്റി വൈസ് ചാന്‍സിലറുമായ ആരിഫ് മുഹമ്മദ് ഖാനെതിരെ കേരളാ യൂണിവേഴ്സിറ്റി സെനറ്റ് പ്രമേയം പാസാക്കി. യൂണിവേഴ്സിറ്റി ആക്ട് 10(1) പ്രകാരം യൂണിവേഴ്സിറ്റി പ്രധിനിധി ഇല്ലാതെ വിസി നിയമനത്തിന് സെര്‍ച്ച് കമ്മിറ്റി രൂപീകരിച്ചത് നിയമവിരുദ്ധമാണെന്നും ആയതിനാല്‍ തീരുമാനം പിന്‍വലിക്കണമെന്നും പ്രമേയം ആവശ്യപ്പെടുന്നു.
സിപിഎം പ്രതിനിധിയായ സിന്‍ഡിക്കേറ്റ് അംഗം ബാബുജാന് ആണ് പ്രമേയം അവതരിപ്പിച്ചത്.അതേസമയം, സെനറ്റ് യോഗത്തില്‍ വൈസ് ചാന്‍സലര്‍ മൗനം പാലിച്ചു. പ്രമേയത്തെ യുഡിഎഫ് പ്രതിനിധികള്‍ പിന്തുണച്ചില്ല.ഗവര്‍ണര്‍ക്കെതിരെ സെനറ്റ് പ്രമേയം പാസാക്കുന്നത് അപൂര്‍വമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."