HOME
DETAILS
MAL
സിവിക് ചന്ദ്രന് മുന്‍കൂര്‍ ജാമ്യം ഹൈക്കോടതിയില്‍ അപ്പീലുമായി
backup
August 20 2022 | 07:08 AM
പ്രോസിക്യൂഷന്
കൊച്ചി • യുവതിയെ ലൈംഗിക പീഡനത്തിനിരയാക്കിയെന്ന കേസിൽ സാംസ്കാരിക പ്രവര്‍ത്തകനായ സിവിക് ചന്ദ്രന് സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യം നല്‍കിയതിനെതിരേ പ്രോസിക്യൂഷന് ഹൈക്കോടതിയില്‍ അപ്പീല്‍ നല്കി. ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് അപ്പീല്‍. സിവിക് ചന്ദ്രനെതിരേ എടുത്തിട്ടുള്ള രണ്ട് കേസുകളില്‍ ആദ്യത്തേതിലാണ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയിരിക്കുന്നത്. സിവിക് ചന്ദ്രന് യുവതിയെ മാനഭംഗപ്പെടുത്തിയെന്ന കേസ് കൂടാതെ ദലിത് പീഡനത്തിനും കേസെടുത്തിരുന്നു. എന്നാല്‍ പ്രതി തന്റെ സ്കൂള്‍ സര്‍ട്ടിഫിക്കറ്റില്‍ പോലും ജാതി രേഖപ്പെടുത്താത്ത വ്യക്തിയാണെന്നും അതിനാല്‍ പ്രതിയില്‍ നിന്നും ജാതിവിവേചനം ഉണ്ടായെന്ന് കരുതാനാവില്ലെന്നും ചൂണ്ടിക്കാട്ടിയാണ് കോഴിക്കോട് സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."