മകന്റെ സ്വവർഗ പങ്കാളിയായ യുവാവ് ഒരുകോടിയോളം തട്ടിയെടുത്തെന്ന് പിതാവിന്റെ പരാതി
കുന്നംകുളം • മകന്റെസ്വവർഗ പങ്കാളിയായ യുവാവ് ഒരുകോടി രൂപയോളം തട്ടിയെടുത്തതായി പരാതി. കടവല്ലൂര്‍ സ്വദേശിയായ വിമുക്തഭടനാണ് മകന്റെ സ്വവര്‍ഗാനുരാഗിയായ സുഹൃത്തിനെതിരേ പൊലിസില്‍ പരാതി നല്‍കിയത്. വര്‍ക്കല മുനിസിപ്പാലിറ്റിയില്‍ ശ്രുതി എന്ന വാടകവീട്ടില്‍ താമസിക്കുന്ന നിഷാന്തി (30 )നെതിരേയാണ് പരാതി. മകനുമായി ബന്ധം സ്ഥാപിച്ച് പലതവണയായി പണവും കാറും സ്വര്‍ണാഭരണങ്ങളും അടക്കം തട്ടിയെടുത്തതായാണ് പരാതിയില്‍ പിതാവ് പറയുന്നത്.
ബിരുദധാരിയായ മകനുമായി 2017ല്‍ ഓണ്‍െലെന്‍ ചാറ്റ് വഴിയാണ് നിഷാന്ത് പരിചയപ്പെടുന്നത്. സൗഹൃദമായി തുടങ്ങിയ ബന്ധം പിന്നീട് പ്രണയമാകുകയായിരുന്നു. സമ്പന്ന കുടുംബത്തിലെ അംഗമാണ്, അച്ഛന്‍ വിദേശത്താണ്, അമ്മ കോളജ് െപ്രാഫസറാണ് എന്നൊക്കെയാണ് യുവാവ് മകനെ പറഞ്ഞു വിശ്വസിപ്പിച്ചത്. സ്വത്ത് തര്‍ക്കത്തെത്തുടര്‍ന്ന് വാടകവീട്ടിലാണ് താമസമെന്നും തന്റെ സ്വവര്‍ഗബന്ധം അറിഞ്ഞപ്പോള്‍ അച്ഛൻ ഹൃദയാഘാതംമൂലം മരിച്ചു എന്നുമാണ് യുവാവ് വെളിപ്പെടുത്തിയത്. മറ്റുള്ളവരുടെ സ്നേഹം ലഭിക്കാതെ ഒറ്റപ്പെട്ട ജീവിതമാണ് നയിക്കുന്നതെന്ന് പറഞ്ഞ് വൈകാരികമായി മകന്റെ മനസ് കീഴടക്കുകയായിരുന്നു എന്നും പിതാവ് പറയുന്നു. യുവാവ് പലതവണ വീട്ടിലും താമസിച്ചിരുന്നു.
ഇതിനിടെ മകന്‍ ഉപരി പഠനത്തിന് വിദേശത്തുപോയി. കൊവിഡ് ബാധിച്ച് ഒരു കിഡ്നി പ്രവര്‍ത്തനരഹിതമാണന്നും ഡയാലിസിസിന് പണം വേണമെന്ന് പറഞ്ഞാണ് ഈ സമയത്ത് പലഘട്ടങ്ങളിലായി തുക കൈക്കലാക്കിയത്. ഏക മകന്റെ സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങിയാണ് പലപ്പോഴും പണം നല്‍കിയത്. കൂടാതെ വീട്ടിലെ ബെലനോ കാറും യുവാവ് കൈവശപ്പെടുത്തി. ഉടന്‍ മടക്കിക്കൊണ്ടുവരാമെന്നു പറഞ്ഞ് കൊണ്ടുപോയ കാര്‍ പിന്നീടിതുവരെ തിരിച്ചെത്തിച്ചിട്ടില്ല. പണയം വയ്ക്കാനായി അഞ്ച് പവന്റെ മാലയും യുവാവ് കൈക്കലാക്കി. ഇതു കൂടാതെ മകളുടെ രണ്ടു മാലയും ഇയാള്‍ വീട്ടില്‍നിന്ന് മോഷ്ടിച്ചതായും പിതാവ് നൽകിയ പരാതിയിലുണ്ട്. ഇപ്പോള്‍ പണം ചോദിച്ച് യുവാവ് ഭീഷണിപ്പെടുത്തുകയാണ്. പണം നല്‍കാതായപ്പോള്‍ വീടുകയറി ആക്രമിച്ച് ഭാര്യയെയും മകളെയും വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും വിമുക്തഭടന്‍ പരാതിയില്‍ പറയുന്നു.
കുന്നംകുളം പൊലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."