അതിദരിദ്രരെ അതിവേഗം കണ്ടെത്തി; കോട്ടയം ജില്ലയ്ക്ക് ദേശീയ പുരസ്‌കാരം
കോട്ടയം • ജില്ലയിലെ അതിദരിദ്രരെ അതിവേഗം കണ്ടെത്തിയതിന് ഭരണനിർവഹണത്തിനുള്ള ദേശീയ പുരസ്‌കാരം കോട്ടയം ജില്ലയ്ക്ക്.
രാജ്യപുരോഗതിക്കായി വേറിട്ട പ്രവർത്തനം കാഴ്ചവയ്ക്കുന്ന വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും ഏർപ്പെടുത്തിയ ദേശീയ പുരസ്‌കാരമായ 'സ്‌കോച്ച്' അവാർഡിനാണ് ജില്ലാ ഭരണകൂടം അർഹമായത്.
രാജ്യാന്തര പ്രശസ്തരായ സ്വതന്ത്ര സംഘടന സ്‌കോച്ച് ഗ്രൂപ്പാണ് ദേശീയതലത്തിൽ പുരസ്‌കാരം നൽകുന്നത്.
കേരളത്തിൽനിന്നു കോട്ടയത്തിനു മാത്രമാണ് പുരസ്‌കാരം ലഭിച്ചത്. ദേശീയതലത്തിൽ ഇരുനൂറിലധികം നാമനിർദേശങ്ങളിൽ നിന്നാണ് ജില്ലയെ തിരഞ്ഞെടുത്തത്.
അതിദരിദ്രരെ കണ്ടെത്താനുള്ള പ്രവർത്തനങ്ങൾ പൂർത്തീകരിച്ച സംസ്ഥാനത്തെ ആദ്യ ജില്ലയായിരുന്നു കോട്ടയം.
മന്ത്രി വി.എൻ വാസവൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമല ജിമ്മി, കലക്ടർ ഡോ. പി.കെ ജയശ്രീ, ജില്ലാ നോഡൽ ഓഫിസർ പി.എസ് ഷിനോ, കില ഫെസിലിറ്റേറ്റർ ബിന്ദു അജി, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രവർത്തനങ്ങൾ. ജില്ലയിൽ 1071 അതിദരിദ്രരെ കണ്ടെത്താനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."