രാധയുടെയും കൃഷ്ണന്റെയും അശ്ലീല പെയ്ന്റിങ്; ആമസോണിനെതിരെ ബഹിഷ്‌കരണാഹ്വാനം
ന്യുഡല്‍ഹി: ഓണ്‍ലൈന്‍ കച്ചവട ഭീമനായ ആമസോണിനെതിരെ ബഹിഷ്‌കരണാഹ്വാനവുമായി ഹിന്ദു ജനജാഗ്രത സമിതി. ആമസോണ്‍ ഹിന്ദു ആരാധനാമൂര്‍ത്തികളായ രാധയുടെയും കൃഷ്ണന്റെയും 'അശ്ലീല' പെയിന്റിംഗുകള്‍ വില്‍ക്കുന്നുവെന്നാരോപിച്ചാണ് ബഹിഷ്‌കരണാഹ്വാനത്തിന്റെ പ്രധാനകാരണം. ട്വിറ്ററില്‍ ബഹിഷ്‌കരണ ഹാഷ്ടാഗും ആരംഭിച്ചിട്ടുണ്ട്.
ആമസോണിനെതിരെ നടപടി ആവശ്യപ്പെട്ട് ബെംഗളൂരു സുബ്രഹ്മണ്യ നഗര്‍ പൊലിസ് സ്റ്റേഷനില്‍ പരാതി നല്‍കിയതായി സംഘടന പ്രതിനിധികള്‍ അറിയിച്ചു. ജന്മാഷ്ടമി ദിനമായ ഓഗസ്റ്റ് 18, 19 തിയതികളില്‍ വില്‍പ്പനക്കായി എക്‌സോട്ടിക് ഇന്ത്യയുടെ വെബ്‌സൈറ്റിലും പെയിന്റിംഗ് ലഭ്യമായിരുന്നെന്നും എന്നാല്‍ പ്രതിഷേധം ഉയര്‍ന്നതിനെത്തുടര്‍ന്ന് പെയിന്റിംഗ് സൈറ്റുകളില്‍ നിന്ന് നീക്കം ചെയ്തതായും സംഘടന അവകാശപ്പെട്ടു.
പെയ്ന്റിംങ് സൈറ്റില്‍ നിന്നും നീക്കം ചെയ്താല്‍ പോരെന്നും ആമസോണും എക്‌സോട്ടിക് ഇന്ത്യയും നിരുപാധികം മാപ്പ് പറയുകയും ഹിന്ദുക്കളുടെ വികാരം വ്രണപ്പെടുത്തില്ലെന്ന് പ്രതിജ്ഞയെടുക്കുകയും ചെയ്യണമെന്നും ഹിന്ദു ജനജാഗ്രത സമിതി,' ട്വീറ്റ് ചെയ്തു.
On the occasion of Sri Krishnajanmashtami @amazon
Insulted Lord Krishna & hurting religious sentiments of Hindus
We request @CPBlr@DgpKarnataka @Copsview@JnanendraAraga@DCPCentralBCP take action against @amazonIN#Boycott_Amazon And #Boycott_Exoticlndia pic.twitter.com/qzXOnGQTKe— ?Mohan gowda?? (@Mohan_HJS) August 19, 2022
Press Release
Members of @HinduJagrutiOrg submitted a memorandum to the Police Inspector, Subramanya Nagar Benguluru, requesting action against @amazonIN for selling obscene painting of Lord Krishna with Radha on their website.#Boycott_Amazon #Boycott_ExoticIndia pic.twitter.com/E5ASG6PLSH— HJS Karnataka (@HJSKarnataka) August 19, 2022
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."