ഉത്തര്‍പ്രദേശില്‍ ജന്മാഷ്ടമി ആഘോഷത്തിനിടെ തിക്കിലും തിരക്കിലും പെട്ട് രണ്ട് മരണം
ലഖ്നോ: ഉത്തര്‍പ്രദേശില്‍ ജന്മാഷ്ടമി ആഘോഷത്തിനിടെ തിക്കിലും തിരക്കിലുംപെട്ട് രണ്ടുപേര്‍ മരിച്ചു
ഉത്തര്‍പ്രദേശിലെ മഥുരയില്‍ ക്ഷേത്രദര്‍ശനത്തിനിടെയാണ് രണ്ടു പേര് മരിച്ചു.
ബാങ്കെ ബിഹാരി ക്ഷേത്രത്തില്‍ ജന്മാഷ്ടമി ആഘോഷങ്ങളില്‍ പങ്കെടുക്കാനെത്തിയവരാണ് മരിച്ചത്. മരിച്ചവരില്‍ ഒരാള്‍ നോയിഡ സ്വദേശിയും മറ്റൊരാള്‍ ജബല്‍പൂര്‍ സ്വദേശിയുമാണ്. ആറു പേര്‍ക്ക് പരുക്കേറ്റു. ഇവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.ജന്മാഷ്ടമിയോട് അനുബന്ധിച്ച് ക്ഷേത്രത്തിലേക്ക് ഭക്തജനങ്ങളുടെ വന്‍ ഒഴുക്കായിരുന്നു.
ആരതി സമയത്ത് ക്ഷേത്രത്തിനുള്ളിലേക്ക് തള്ളിക്കയറാന്‍ ഭക്തര്‍ ശ്രമിച്ചതിനെ തുടര്‍ന്നുണ്ടായ തിരക്കില്‍പ്പെട്ടാണ് രണ്ടു പേര് ശ്വാസം മുട്ടിമരിച്ചതെന്ന് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന് അഭിഷേക് യാദവ് പറഞ്ഞു. മരണത്തില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അനുശോചനം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."