ഗാന്ധി ചിത്രം തകര്‍ത്ത സംഭവം: കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നിരപരാധികള്‍; ബി.ജെ.പിയെ തൃപ്തിപ്പെടുത്താനാണ് സര്‍ക്കാര്‍ ശ്രമം: വിഡി സതീശന്‍
കല്‍പ്പറ്റ: രാഹുല്‍ ഗാന്ധിയുടെ ഓഫിസിലെ മഹാത്മാ ഗാന്ധിയുടെ ചിത്രം തകര്‍ത്തതിന് അറസ്റ്റിലായ നാല് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നിരപരാധികളാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍.
ബി.ജെ.പിയെ തൃപ്തിപ്പെടുത്താനാണ് സര്‍ക്കാര്‍ ശ്രമം. നിരപരാധികളെ കേസില്‍ കുടുക്കിയാല്‍ നിയമപരമായി നേരിടും. അറസ്റ്റിലായ നാലുപേരും നൂറുശതമാനം നിരപരാധികളാണ്. കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കിയതാണെന്നും വാര്‍ത്താ സമ്മേളനത്തില്‍ വി.ഡി സതീശന്‍ ആരോപിച്ചു.
സി.പി.എം സ്വന്തം പാര്‍ട്ടി ഓഫീസിന് പടക്കം എറിഞ്ഞവരാണ്. സ്വന്തം പാര്‍ട്ടിക്കാരെ കൊന്നവരാണ്. ഗാന്ധി പ്രതിമയുടെ തലവെട്ടി മാറ്റിയവരാണ് സി.പി.എമ്മുകാര്‍. പൊലീസും സര്‍ക്കാരും തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ ഓഫിസ് കേന്ദ്രീകരിച്ച് നടത്തിയ ഗൂഢാലോചനയുടെ ഭാഗമായിരുന്നു ആക്രമണം.
അല്ലെങ്കില്‍ രാഹുല്‍ ഗാന്ധിയെ പോലൊരു ദേശീയ നേതാവിന്റെ ഓഫീസ് ആക്രമിക്കാന്‍ പൊലീസ് ചൂട്ടു പിടിച്ചുകൊടുക്കുമോ. പ്രതികളായവരെ പാര്‍ട്ടി മാലയിട്ട് സ്വീകരിച്ചില്ലേയെന്നും അദ്ദേഹം ചോദിച്ചു.
രാഹുല്‍ ഗാന്ധിയുടെ കല്‍പ്പറ്റ ഓഫീസിലെ പേഴസ്ണല്‍ അസിസ്റ്റന്റ് രതീഷ് കുമാര്‍, ഓഫീസ് സ്റ്റാഫ് രാഹുല്‍ എസ്ആര്‍, കോണ്‍ഗ്രസ് പ്രവര്‍ത്തകരായ നൗഷാദ്, മുജീബ് എന്നിവരെയാണ് കഴിഞ്ഞദിവസം പൊലീസ് അറസ്റ്റ് ചെയ്തത്. കേസില്‍ 29 എസ്.എഫ്.ഐ പ്രവര്‍ത്തകരെയാണ് അറസ്റ്റ് ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."