HOME
DETAILS

ഹറം പരിസരത്ത് ഗ്യാസ് നിരോധനം ഭക്ഷണത്തിനു നെട്ടോട്ടമോടി ഹാജിമാര്‍

  
backup
August 24 2016 | 19:08 PM

%e0%b4%b9%e0%b4%b1%e0%b4%82-%e0%b4%aa%e0%b4%b0%e0%b4%bf%e0%b4%b8%e0%b4%b0%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%97%e0%b5%8d%e0%b4%af%e0%b4%be%e0%b4%b8%e0%b5%8d-%e0%b4%a8%e0%b4%bf%e0%b4%b0

മക്ക: ഹറം പരിസരങ്ങളിലെ കെട്ടിടങ്ങളില്‍ പാചക വാതക ഗ്യാസിന് വിലക്കേര്‍പ്പെടുത്തിയത് ഹാജിമാര്‍ക്ക് ബുദ്ധിമുട്ടാകുന്നു. മസ്ജിദുല്‍ ഹറമിന് ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള ഗ്രീന്‍ കാറ്റഗറിയില്‍ പെട്ട ഹാജിമാര്‍ക്കാണ് ഭക്ഷണത്തിനായി ബുദ്ധിമുട്ട് അനുഭവപ്പെടുന്നത്.
മര്‍ക്കസിയ ഏരിയയിലെ ഗ്രീന്‍ കാറ്റഗറിയിലെ കെട്ടിടങ്ങളിലാണ് സുരക്ഷയുടെ ഭാഗമായി പാചക വാതക ഗ്യാസുകളും ഇലക്ട്രിക് സ്റ്റൗവുകളും നീക്കം ചെയ്യണമെന്ന നിയമം നടപ്പാക്കിയത്. ഇതോടെ ഇവിടങ്ങളില്‍ താമസിക്കുന്ന ഹാജിമാര്‍ ഭക്ഷണം കിട്ടാതെ ബുദ്ധിമുട്ടുകയാണ്.
ഹജ്ജ് കെട്ടിട കരാറനുസരിച്ച് 30 ഹാജിമാര്‍ക്ക് ഒരു അടുക്കള എന്ന തോതില്‍ അനുവദിക്കപ്പെട്ടിട്ടുണ്ടെങ്കിലും പുതിയ നിയമത്തോടെ കടുത്ത പിഴ ഈടാക്കുമെന്നതിനാല്‍ ഹോട്ടലുടമകളും ഇതില്‍ നിന്ന് പിന്‍മാറുകയാണ്. ഇതോടെ ഹാജിമാര്‍ക്ക് സമീപത്തെ ഹോട്ടലുകളെ ആശ്രയിക്കേണ്ട അവസ്ഥയാണ്.

ബദല്‍ സംവിധാനം ഏര്‍പ്പെടുത്താന്‍ ഇന്ത്യന്‍ ഹജ്ജ് മിഷന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ഇത്രയും കൂടുതല്‍ ആളുകള്‍ക്ക് നടപ്പാക്കാന്‍ പരിമിതിയുണ്ടെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങള്‍ നല്‍കുന്ന സൂചന. വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട് പ്രശ്‌ന പരിഹാരത്തിനുള്ള ശ്രമങ്ങള്‍ നടത്തുന്നുണ്ട്. അടുത്ത ദിവസങ്ങളില്‍ ഇത് പരിഹരിക്കപ്പെടുമെന്ന് കരുതുന്നതായും ഹജ്ജ് കോണ്‍സുല്‍ മുഹമ്മദ് ഷാഹിദ് ആലം പറഞ്ഞു.
സാധാരണ ഗതിയില്‍ മക്കയില്‍ ഹാജിമാരുടെ താമസ സ്ഥലത്ത് ഭക്ഷണം പാചകം ചെയ്യാനുള്ള സൗകര്യം എല്ലാ വര്‍ഷവും ഒരുക്കാറുണ്ട്. ഗ്യാസ് കണക്ഷനും നല്‍കും. ഇത്തവണയും ഇതേ രീതിയിലാണ് ബില്‍ഡിങുകളുമായി കരാര്‍ ഒപ്പിട്ടതും. കഴിഞ്ഞയാഴ്ചയാണ് പുതിയ ഉത്തരവുമായി ഹജ്ജ് അധികൃതര്‍ രംഗത്തെത്തിയത്. ഇതിനിടെ, ഹാജിമാര്‍ക്ക് സഹായഹസ്തവുമായി സന്നദ്ധ സംഘടനകള്‍ നടത്തുന്ന ഭക്ഷണ വിതരണം ആശ്വാസമായിരിക്കുകയാണ്.

ആദ്യ ഉംറ നിര്‍വഹിച്ച
നിര്‍വൃതിയില്‍ മലയാളി സംഘം

മക്ക: മലയാളി ഹജ്ജ് സംഘത്തിലെ ആദ്യ സംഘങ്ങള്‍ ആദ്യഘട്ട ഉംറ നിര്‍വഹിച്ചു. മലയാളി തീര്‍ഥാടക സംഘം ആത്മ നിര്‍വൃതിയോടെയാണ് ആദ്യ ഉംറ പൂര്‍ത്തിയാക്കിയത്. ജിദ്ദ വിമാനത്താവളത്തില്‍ ഇറങ്ങിയ ഇവര്‍ മക്കയിലെത്തി വിശ്രമിച്ച ശേഷം സംഘങ്ങളായാണ് ഉംറ നിര്‍വഹണത്തിനായി ഹറമിലേക്ക് പുറപ്പെട്ടത്. ജീവിതത്തിലെ അഭിലാഷമായ മക്ക തീര്‍ഥയാത്ര സഫലമായ മലയാളി ഹാജിമാര്‍ നിറകണ്ണുകളുമായാണ് മക്കയും കഅ്ബയും കണ്ടത്. ഏതു സമയത്തും ഹാജിമാരുടെ സേവനത്തിനായി വിവിധ സംഘടനകളുടെ സേവക സംഘങ്ങളുടെ നിര ഹാജിമാര്‍ക്ക് ഏറെ ആശ്വാസം പകരുന്നതാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  5 hours ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  6 hours ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  6 hours ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  6 hours ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  7 hours ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  7 hours ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  7 hours ago
No Image

തോട്ടട ഐടിഐ സംഘര്‍ഷം; കണ്ണൂര്‍ ജില്ലയില്‍ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക്

Kerala
  •  7 hours ago
No Image

മാടായി കോളജ് വിവാദം: പരസ്യമായി തമ്മിതല്ലി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Kerala
  •  7 hours ago
No Image

റോഡ് മുറിച്ചുകടക്കവെ കെഎസ്ആര്‍ടിസി ബസിടിച്ച് ഭിന്നശേഷിക്കാരിയായ യുവതി മരിച്ചു; ഡ്രൈവര്‍ക്കെതിരെ കേസ്

Kerala
  •  8 hours ago