HOME
DETAILS

വളാഞ്ചേരിയില്‍ ഗ്യാസ് ഏജന്‍സി ഉടമയെ കൊലപ്പെടുത്തിയ കേസില്‍ ഇന്ന് വിധിപറയും

  
backup
August 24 2016 | 19:08 PM

%e0%b4%b5%e0%b4%b3%e0%b4%be%e0%b4%9e%e0%b5%8d%e0%b4%9a%e0%b5%87%e0%b4%b0%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%97%e0%b5%8d%e0%b4%af%e0%b4%be%e0%b4%b8%e0%b5%8d-%e0%b4%8f-2


മഞ്ചേരി: വളാഞ്ചേരി ആലിന്‍ചുവട് രാഹുല്‍ ഗ്യാസ് ഏജന്‍സി ഉടമ വിനോദ് കുമാറിനെ കൊലപ്പെടുത്തിയ കേസില്‍ മഞ്ചേരി ജില്ലാ സെഷന്‍സ് കോടതി ഇന്നു വിധിപറയും. കൊല്ലപ്പെട്ട വിനോദിന്റെ ഭാര്യ ജ്യോതി (56), എറണാകുളം സ്വദേശി മുഹമ്മദ് യൂസഫ് (51) എന്നിവരാണ് കേസിലെ പ്രതികള്‍. വിനോദ് രണ്ടാംവിവാഹം കഴിച്ചതും അതില്‍ കുട്ടിയുണ്ടാകുകയും ചെയ്തതോടെ സ്വത്തുകള്‍ ഭാഗം വച്ചുപോകുമെന്നുകണ്ടതോടെയാണ് ജ്യോതി കൊലപാതകം ആസൂത്രണം ചെയ്തതെന്നും എറണാകുളത്തെ ഫ്‌ളാറ്റിലെ താമസക്കാരനും  കുടുംബസുഹൃത്തുമായ യൂസഫിനെ ഇതിനായി കൂടെ കുട്ടിയിരുന്നു എന്നുമാണ് പ്രോസിക്യൂഷന്‍ കേസ്. രാത്രി വീട്ടില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന വിനോദിനെ വെട്ടിക്കൊല്ലുകയായിരുന്നു. കേസില്‍ 73 സാക്ഷികളാണ് ഉണ്ടായിരുന്നത്. ഇതില്‍ 52 പേരെ മഞ്ചേരി ജില്ലാ സെഷന്‍സ് കോടതി വിസ്തരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് 76 രേഖകളും, 21 തൊണ്ടിമുതലും പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കി. കൊലചെയ്യപ്പെട്ട വിനോദ്കുമാറിന്റെ ആന്തരികാവയവങ്ങളുടെ പരിശോധനാഫലം കോടതി പരിശോധിച്ചിരുന്നു. സാഹചര്യതെളിവുകളും ശാസ്ത്രീയമായ തെളിവുകളും  നിര്‍ണായകമായതിന്റെ അടിസഥാനത്തില്‍ ശക്തമായ വാദമാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ നടത്തിയത്.
2015 ഒക്ടോബര്‍ എട്ടിനായിരുന്നു നാടിനെ നടുക്കിയ കൊലപാതകം നടന്നത്. വെട്ടേറ്റ് മരിച്ചനിലയില്‍ വിനോദിനെയും കഴുത്തില്‍ മുറിവേറ്റനിലയില്‍ ജ്യോതിയേയും മുറിയില്‍ കണ്ടെത്തുകയായിരുന്നു. 38ഓളം മുറിവുകളാണ് വിനോദിനേറ്റിരുന്നത്. തുടര്‍ന്ന് പൊലിസ് നടത്തിയ അന്വേഷണത്തിലാണ് ഭാര്യ ജ്യോതിയുടെ പങ്കു വ്യക്തമായത്. മോഷണശ്രമമാണെന്നുവരുത്തിത്തീര്‍ക്കാന്‍ വീട്ടില്‍ നിന്നും പണവും ആഭരണവും പ്രതി കവര്‍ന്നിരുന്നു. പ്രോസിക്യൂഷനുവേണ്ടി അനസ് വരിക്കോടന്‍ ഹാജരാവും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  11 minutes ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  13 minutes ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  33 minutes ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  41 minutes ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  an hour ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  2 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  2 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  2 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  3 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  3 hours ago