HOME
DETAILS

വിവാദം സങ്കീർണമാക്കാൻ ഗവർണർ 'സി.പി.എമ്മിന്റെ രാഷ്ട്രീയതാൽപര്യം വി.സി സംരക്ഷിക്കുന്നു'

  
backup
August 21 2022 | 06:08 AM

%e0%b4%b5%e0%b4%bf%e0%b4%b5%e0%b4%be%e0%b4%a6%e0%b4%82-%e0%b4%b8%e0%b4%99%e0%b5%8d%e0%b4%95%e0%b5%80%e0%b5%bc%e0%b4%a3%e0%b4%ae%e0%b4%be%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b5%bb-%e0%b4%97%e0%b4%b5


തിരുവനന്തപുരം • കണ്ണൂർ സർവകലാശാലയിൽ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിന്റെ നിയമനം റദ്ദാക്കിയതിനു പിന്നാലെ വൈസ് ചാൻസലർക്കെതിരേ ഇന്നലെയും വിമർശനമുന്നയിച്ച് ഗവർണർ. സി.പി.എമ്മിന്റെ രാഷ്ട്രീയതാൽപര്യം മുൻനിർത്തിയാണ് വി.സി പ്രവർത്തിക്കുന്നതെന്നാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പ്രതികരിച്ചത്. പ്രിയ വർഗീസിന്റെ നിയമനത്തിൽ വി.സിയുടെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ച ഉണ്ടായെന്നാണ് രാജ്ഭവന് നിയമോപദേശം ലഭിച്ചത്. നിയമന വിവാദത്തിൽ ഒരിഞ്ച് വിട്ടുകൊടുക്കാനില്ലെന്ന നിലപാടിൽ തന്നെയാണ് ഗവർണർ.


കഴിഞ്ഞ മൂന്നു വർഷക്കാലയളവിൽ സർവകലാശാലകളിൽ നടന്ന ബന്ധു നിയമനങ്ങൾക്കെതിരേ തുറന്ന പോരിനിറങ്ങാനും ഗവർണർ ഒരുങ്ങുകയാണ്.
വിരമിച്ച ഹൈക്കോടതി ജഡ്ജി, റിട്ട. ചീഫ് സെക്രട്ടറി, രാജ്യത്തെയും സംസ്ഥാനത്തെയും ഉന്നത വിദ്യാഭ്യാസ മേഖലയിലെ വിദഗ്ധർ എന്നിവരടങ്ങുന്ന സമിതിയാകും അന്വേഷണം നടത്തുക. നിയമനങ്ങളുടെ മുഴുവൻ രേഖകളും വി.സിമാരോട് ആവശ്യപ്പെടും. വി.സിമാരടക്കം ബന്ധപ്പെട്ട എല്ലാവരെയും ഹിയറിങ് നടത്തുന്ന കാര്യവും ആലോചനയിലുണ്ട്.
സർവകലാശാലയുടെ മേലധികാരി എന്ന നിലയിൽ ചാൻസലർക്ക് ഏതു നിയമനങ്ങളും പരിശോധിക്കാം. ക്രമക്കേട് കണ്ടെത്തിയാൽ നടപടി എടുക്കാനും അധികാരമുണ്ട്. അതുകൊണ്ടു തന്നെ ബന്ധു നിയമനങ്ങളിൽ ശക്തമായ നടപടികളായിരിക്കും ഗവർണർ സ്വീകരിക്കുക.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എഡിഎം നവീന്‍ ബാബുവിന്റെ ഭാര്യയ്ക്ക് പത്തനംതിട്ട കലക്ടറേറ്റിലേക്ക് സ്ഥലംമാറ്റം

Kerala
  •  11 days ago
No Image

സാങ്കേതിക പ്രശ്‌നം: പ്രോബ-3 വിക്ഷേപണം മാറ്റി

Kerala
  •  11 days ago
No Image

'ഫലസ്തീനിലെ ഇസ്‌റാഈല്‍ അധിനിവേശം അവസാനിപ്പിക്കണം' യു.എന്‍ പ്രമേയം; അനുകൂലിച്ച് വോട്ട് ചെയ്ത് ഇന്ത്യ 

International
  •  11 days ago
No Image

'ഉള്ളംകാലില്‍ നുള്ളും, ജനനേന്ദ്രിയത്തില്‍ മുറിവാക്കും, മാനസികമായി പീഡിപ്പിക്കും...'ശിശുക്ഷേമ സമിതിയിലെ പിഞ്ചുമക്കളോട് കാണിക്കുന്നത് ഭയാനകമായ ക്രൂരത

Kerala
  •  11 days ago
No Image

കെ.ഡി.എം.എഫ് റിയാദ് ലീഡേഴ്‌സ് കോണ്‍ക്ലേവ്

Saudi-arabia
  •  11 days ago
No Image

ഒടുവില്‍ തീരുമാനമായി; ഫഡ്‌നാവിസ് തന്നെ മഹാരാഷ്ട്ര മുഖ്യമന്ത്രി

National
  •  11 days ago
No Image

യു.ആര്‍. പ്രദീപും രാഹുല്‍ മാങ്കൂട്ടത്തിലും സത്യപ്രതിജ്ഞ ചെയ്തു

Kerala
  •  11 days ago
No Image

മെഡിക്കല്‍ ലീവ് റഗുലര്‍ ലീവായോ ക്യാഷ് ആയോ മാറ്റുന്നത് കുവൈത്ത് അവസാനിപ്പിക്കുന്നു

Kuwait
  •  11 days ago
No Image

'പ്രതിപക്ഷ നേതാവിന്റെ അവകാശം ചവിട്ടി മെതിച്ചു, ഭരണഘടനാ സംരക്ഷണത്തിനായി പോരാട്ടം തുടരും'  സംഭലില്‍ പോകാനാവാതെ രാഹുല്‍ മടങ്ങുന്നു

National
  •  11 days ago
No Image

കുഞ്ഞിന്റെ അാധാരണ വൈകല്യം: ഡോക്ടര്‍മാര്‍ക്ക് അനുകൂല റിപ്പോര്‍ട്ട് നല്‍കിയ ആരോഗ്യവകുപ്പ് നടപടിക്കെതിരെ കുടുംബം സമരത്തിന്

Kerala
  •  11 days ago