ഡിജിറ്റല്‍ പണമിടപാടുകള്‍ക്ക് സര്‍വീസ് ചാര്‍ജ് ഈടാക്കില്ല: കേന്ദ്ര സര്‍ക്കാര്‍
ന്യുഡല്‍ഹി: ഡിജിറ്റല്‍ പണമിടപാടുകള്‍ക്ക് സര്‍വീസ് ചാര്‍ജ് ഈടാക്കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. ഡിജിറ്റല്‍ പണമിടപാടുകള്‍ പ്രോത്സാഹിപ്പിക്കലാണ് നയമെന്ന് ധനമന്ത്രാലയം അറിയിച്ചു. ചെലവുകള്‍ കമ്പനികള്‍ മറ്റുമാര്‍ഗങ്ങളിലൂടെ കണ്ടെത്തണം.
ഗൂഗിള്‍ പേ ഉള്‍പ്പെടെയുള്ള യു.പി.ഐ ഇടപാടുകള്‍ക്ക് ചാര്‍ജ് ഇടാക്കുന്നത് സംബന്ധിച്ച് ആര്‍ബിഐ അഭിപ്രായം തേടിയതായി നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ അത്തരമൊരു ആലോചന പരിഗണനയിലില്ലെന്നും ഡിജിറ്റല്‍ ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുകയാണ് സര്‍ക്കാര്‍ നയമെന്നും മന്ത്രാലയം വ്യക്തമാക്കി.
ഇന്ത്യയിലെ വിവിധ പേയ്മെന്റ് സേവനങ്ങള്‍ക്കായുള്ള നയങ്ങള്‍ രൂപപ്പെടുത്തുന്നതിനും ഈടാക്കുന്ന നിരക്കുകള്‍ കാര്യക്ഷമമാക്കുന്നതിനും ആഗസ്റ്റ് 17 ബുധനാഴ്ച ആര്‍ബിഐ ഒരു ചര്‍ച്ചാ പേപ്പര്‍ പുറത്തിറക്കിയിരുന്നുവെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."