HOME
DETAILS

വിഴിഞ്ഞത്ത് എതിർപ്പിന്റെ സമുദ്രക്ഷോഭം

  
backup
August 21 2022 | 21:08 PM

vizhinjam-2


തീരശോഷണത്തിനു പരിഹാരം ഉൾപ്പെടെ ഏഴു പ്രധാന ആവശ്യങ്ങളുന്നയിച്ച് വിഴിഞ്ഞം തുറമുഖത്ത് മത്സ്യത്തൊഴിലാളികൾ ഉൾപ്പെടെയുള്ളവർ നടത്തിവരുന്ന രാപ്പകൽ സമരം ആർത്തലയ്ക്കുന്ന തിരമാലകൾ പോലെ പ്രക്ഷുബ്ധമായി തുടരുകയാണ്. കഴിഞ്ഞ വെള്ളിയാഴ്ച മന്ത്രി വി. അബ്ദുറഹിമാനുമായി ലത്തീൻ അതിരൂപതാ ഭാരവാഹികളും മത്സ്യത്തൊഴിലാളി പ്രതിനിധികളും തമ്മിൽ നടത്തിയ ചർച്ച ഫലം കണ്ടില്ല. ചർച്ചയിൽ ഏഴ് ആവശ്യങ്ങളിൽ അഞ്ചെണ്ണത്തിൽ തീരുമാനമായെങ്കിലും പ്രധാനപ്പെട്ട രണ്ടെണ്ണത്തിൽ മന്ത്രിക്ക് ഉറപ്പുനൽകാനായില്ല. തുറമുഖ നിർമാണം നിർത്തിവച്ച് തീരശോഷണത്തെക്കുറിച്ചു പഠിക്കുക, മത്സ്യത്തൊഴിലാളികളുടെ മണ്ണെണ്ണ സബ്‌സിഡി എന്നീ ആവശ്യങ്ങളിലാണ് മന്ത്രിക്ക് ഉറപ്പ് നൽകാനാകാതിരുന്നത്.


തീരശോഷണം മൂലം വീടും സ്ഥലവും നഷ്ടപ്പെട്ടവർക്ക് വാടക ഒഴിവാക്കി താൽക്കാലിക താമസസൗകര്യം, മതിയായ നഷ്ടപരിഹാരം നൽകിയുള്ള പുനരധിവാസം, കാലാവസ്ഥാ മുന്നറിയിപ്പ് കാരണം ജോലിക്കു പോകാൻ കഴിയാത്ത ദിവസങ്ങളിൽ മത്സ്യത്തൊഴിലാളികൾക്ക് മിനിമം വേതനം, മുതലപ്പൊഴി മത്സ്യബന്ധന യോഗ്യമാക്കൽ, തീരശോഷണം ബാധിക്കുന്ന കുടുംബങ്ങളെയെല്ലാം മാറ്റിപ്പാർപ്പിക്കൽ എന്നീ അവശ്യങ്ങളിലാണ് മന്ത്രിയുമായുള്ള ചർച്ചയിൽ ഒത്തുതീർപ്പായത്. എന്നാൽ, പ്രധാനപ്പെട്ട രണ്ട് ആവശ്യങ്ങളിൽ തീരുമാനമാകാതെ പിറകോട്ടില്ല എന്ന നിലപാടിലാണ് ലത്തീൻ അതിരൂപതയും മത്സ്യത്തൊഴിലാളികളും.


പല വികസന പദ്ധതികളും കേരളത്തിന്റെ ഭൂപ്രകൃതിയിൽ കാതലായ മാറ്റങ്ങൾ വരുത്തുന്നുവെന്നത് വസ്തുതയാണ്. വന്യജീവി സംരക്ഷണ കേന്ദ്രത്തിൽനിന്നും വനാതിർത്തിയിൽനിന്നും ഒരു മീറ്റർ വീതിയിൽ ബഫർസോണായി നിലനിർത്തണമെന്ന സുപ്രിംകോടതി വിധി ഇതിനകം ലക്ഷക്കണക്കിന് ജനങ്ങളെയാണ് ആശങ്കയിലാക്കിയിരിക്കുന്നത്. മലയോരങ്ങളിലും വനാതിർത്തികളിലും തലമുറകളായി ജീവിച്ചുപോരുന്ന വലിയൊരു വിഭാഗം ജനങ്ങൾ അവരുടെ വാസസ്ഥലം ഉപേക്ഷിച്ചുപോകണമെന്ന് പറഞ്ഞാൽ അവർ എങ്ങോട്ട് പോകും? ഇതേ അവസ്ഥയാണ് തീരശോഷണം മൂലം മത്സ്യത്തൊഴിലാളികളും അഭിമുഖീകരിക്കുന്നത്.


കടൽ കരയിലേക്കു വരികയും പരിസ്ഥിതിലോല പ്രദേശമായി മനുഷ്യ വാസസ്ഥലങ്ങൾ നിർണയിക്കപ്പെട്ടുകൊണ്ടിരിക്കുകയും ചെയ്യുമ്പോൾ കേരളം എന്ന കൊച്ചു സംസ്ഥാനമാണ് ശോഷിച്ചുകൊണ്ടിരിക്കുന്നത്. ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് ചെറിയൊരു ഭൂപ്രദേശം മാത്രമാണ് കേരളം. വികസന പദ്ധതികളുടെ പേരിൽ വൻകിടക്കാർ മണ്ണും കടലും കവർന്നെടുക്കുമ്പോൾ പദ്ധതികൾകൊണ്ട് ഗുണംകിട്ടേണ്ട മനുഷ്യർ അതിജീവനത്തിനായി പൊരുതേണ്ടിവരികയാണ്. വികസനം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് മനുഷ്യർക്കു നേട്ടമാകുന്ന പദ്ധതികളെന്നാണ്. എന്നാൽ, കേരളത്തിൽ വികസനത്തിനു വേണ്ടി മനുഷ്യർ അവരെത്തന്നെ ബലിനൽകേണ്ട അവസ്ഥയാണിന്ന്. വികസനം മനുഷ്യർക്കു വേണ്ടിയാകണം, മനുഷ്യർ വികസനത്തിനു വേണ്ടിയാകരുതെന്ന അവബോധമാണ് ഭരണാധികാരികൾക്കുണ്ടാകേണ്ടത്. ദൗർഭാഗ്യകരമെന്നു പറയട്ടെ, വികസന മറവിൽ പാർപ്പിടവും തൊഴിലും നഷ്ടപ്പെടുന്നവരുടെ തീരാവ്യഥകൾ മാറിമാറി വന്നുകൊണ്ടിരിക്കുന്ന ഭരണകൂടങ്ങളെ അലട്ടുന്നില്ല.


എത്രയെത്ര ആളുകളാണ് വികസനത്തിന്റെ തീരാവേദനകളുടെ നൊമ്പരമായി പുനരധിവാസം ലഭിക്കാതെ പുറമ്പോക്കുകളിലും താൽക്കാലിക ഷെഡുകളിലും ക്യാംപുകളിലുമായി കഴിഞ്ഞുകൂടാൻ വിധിക്കപ്പെട്ടുകൊണ്ടിരിക്കുന്നത്. ജനങ്ങൾക്കു മതിയായ പുനരധിവാസം നൽകാതെ അവരെ നിർബന്ധപൂർവം മാറ്റിപ്പാർപ്പിക്കുമ്പോൾ അവരുടെ ബന്ധങ്ങളുടെ, കുടുംബ സ്‌നേഹത്തിന്റെ വേരുകളുംകൂടിയാണ് ഭരണാധികാരികൾ അറുത്തുമാറ്റുന്നത്.
ഈ ആശങ്കയിലും വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളികൾ പറയുകയാണ് വിഴിഞ്ഞം പദ്ധതിക്ക് അവർ എതിരല്ലെന്ന്. പക്ഷേ, പദ്ധതി പ്രാവർത്തികമാകുമ്പോൾ അതുകൊണ്ടുണ്ടാകുന്ന ആഘാതം എത്രമേൽ കടുത്തതായിരിക്കുമെന്നതിനെ സംബന്ധിച്ച് പഠനം വേണമെന്ന് അവർ നിർബന്ധം പിടിക്കുന്നത് അവരുടെ ജീവൽ പ്രശ്‌നമായതുകൊണ്ടാണ്. ന്യായമല്ലേ അവരുടെ ആവശ്യം? കടലിൽ ഉണ്ടാകാവുന്ന അസ്വാഭാവികമായ ചെറുചലനം പോലും മത്സ്യത്തൊഴിലാളികളുടെ ജീവതതാളത്തെ മാറ്റിമറിക്കുമെന്നതാണ് യാഥാർഥ്യം. ഓഖി ദുരന്തം മത്സ്യത്തൊഴിലാളികൾക്ക് ഇന്നുമൊരു പേടിസ്വപ്നമാകുന്നത് അതിനാലാണ്. കാലാവസ്ഥാവ്യതിയാനം മൂലം കടലാണ് ഏറ്റവുമധികം മാറ്റത്തിന് വിധേയമായിക്കൊണ്ടിരിക്കുന്നതെന്നതിന്റെ തെളിവായിരുന്നു ഓഖി ദുരന്തം. കടൽ കരയിലേക്ക് കയറിക്കൊണ്ടിരിക്കുന്ന പ്രവണത വർധിക്കുമ്പോൾ സ്വാഭാവികമായും തീരശോഷണമായിരിക്കും സംഭവിക്കുക.


കേരളത്തിലുടനീളമുള്ള കടൽത്തീരങ്ങൾ ഇത്തരമൊരു ഭീഷണിയിലാണ്. ഓരോ ദിനവും ആശങ്കയോടെ തള്ളിനീക്കാൻ വിധിക്കപ്പെട്ടിരിക്കുന്നു തീരവാസികളായ മത്സ്യത്തൊഴിലാളികൾ. അതിനാലാണ് തീരശോഷണത്തെക്കുറിച്ച് പഠനം വേണമെന്ന ആവശ്യം അവരുടെ പോരാട്ടമായി മാറുന്നത്. കാലാവസ്ഥാവ്യതിയാനത്തിലൂടെ സംഭവിച്ചുകൊണ്ടിരിക്കുന്ന തീരശോഷണത്തിനു പുറമെ വിഴിഞ്ഞത്തെ തുറമുഖ നിർമാണം തീരശോഷണത്തെ ത്വരിതപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. ഇതവരുടെ ആവാസവ്യവസ്ഥയെ തകിടം മറിച്ചേക്കാം. ഇത്തരമൊരു ഘട്ടത്തിൽ തുറമുഖ പ്രവർത്തനം നിർത്തിവച്ചു തീരശോഷണ പഠനം വേണമെന്ന അവരുടെ ആവശ്യം അംഗീകരിക്കുകയാണ് വേണ്ടത്.


ആവാസവ്യവസ്ഥ നഷ്ടപ്പെടുന്നുവെന്ന ആകുലതയിൽനിന്നാണ് സമുദ്രക്ഷോഭം പോലെ ദിവസം കഴിയുന്തോറും മത്സ്യത്തൊഴിലാളി സമരം പ്രക്ഷുബ്ധമായിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ ആറു ദിവസമായി വിഴിഞ്ഞം തുറമുഖ കവാടത്തിൽ തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ നടന്നുവരുന്ന രാപ്പകൽ സമരത്തെ ലാഘവ ബുദ്ധിയോടെ സർക്കാരിനു കാണാൻ പറ്റില്ല എന്നതിന്റെ സൂചനയാണ് കഴിഞ്ഞ ദിവസത്തെ ക്ഷുഭിത സമരം. പൊലിസ് ബാരിക്കേഡുകൾ മറികടന്ന്, കൂറ്റൻ തുറമുഖ കവാടം ഭേദിച്ച് ഉള്ളിൽക്കടന്ന സമരക്കാർ പുലിമൂട്ട് നിർമാണത്തിന്റെ അവസാന ഘട്ടംവരെ പ്രകടനമായി എത്തിയെങ്കിൽ പ്രക്ഷോഭകരെ പിന്തിരിപ്പിക്കാൻ തുടർചർച്ചയ്ക്കു മുഖ്യമന്ത്രിതന്നെ നേതൃത്വം നൽകേണ്ടിയിരിക്കുന്നു. വിഴിഞ്ഞം തീരദേശത്തെ മത്സ്യത്തൊഴിലാളികളുടെ ആശങ്കയ്ക്ക് ശാശ്വതമായ പരിഹാരമാണ് ഈ ചർച്ചയിൽ ഉരുത്തിരിയേണ്ടത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊയിലാണ്ടി ബസ് സ്റ്റാന്‍ഡില്‍ ചുറ്റിത്തിരിയുന്ന കുട്ടികളെ ചോദ്യം ചെയ്തതിന് വനിത എഎസ്‌ഐയെ കൊണ്ട് മാപ്പു പറയിപ്പിച്ചു യുവാക്കള്‍;  വൈറലായി വിഡിയോ

Kerala
  •  a month ago
No Image

അബ്ദുറഹീമിന്റെ മോചനത്തിനായി സമാഹരിച്ചത് 47.87 കോടി; ഇതുവരെ ചെലവായത് 36.27 കോടിയെന്ന് ലീഗല്‍ അസിസ്റ്റന്‍സ് കമ്മിറ്റി 

Kerala
  •  a month ago
No Image

തിരുവനന്തപുരത്ത് വീട്ടുമുറ്റത്ത് നില്‍ക്കുന്നയാളെ മദ്യപിച്ചെത്തിയ അയല്‍വാസി വെട്ടിക്കൊന്നു

Kerala
  •  a month ago
No Image

ചേവായൂര്‍ സഹകരണബാങ്ക് തെരഞ്ഞെടുപ്പ് ഇന്ന്; വോട്ടര്‍മാരെയും കൊണ്ട് എത്തിയ വാഹനങ്ങള്‍ക്കു നേരെ കല്ലേറ്

Kerala
  •  a month ago
No Image

വേതനം നല്‍കാത്തതിനാല്‍ സംസ്ഥാനത്തെ റേഷന്‍ വ്യാപാരികള്‍ സമരത്തിലേക്ക്; s

Kerala
  •  a month ago
No Image

ആരുടെയും ഏതൊരു വസ്തുവും വഖ്ഫ് ആണെന്ന് പ്രഖ്യാപിക്കാനാവില്ല

Kerala
  •  a month ago
No Image

സ്റ്റേഡിയങ്ങളുടെ നിർമാണത്തിനും പരിപാലനത്തിനും സ്ഥിരം ജീവനക്കാർ രണ്ടു മാത്രം

Kerala
  •  a month ago
No Image

പത്തനംതിട്ടയിൽ നഴ്സിംഗ് വിദ്യാർത്ഥിനി ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മരിച്ചു

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-15-11-2024

PSC/UPSC
  •  a month ago
No Image

രാജ്യതലസ്ഥാനത്ത് 900 കോടിയുടെ വൻ ലഹരിവേട്ട

National
  •  a month ago