ഞാറക്കല്‍ സിപിഐ ഓഫിസ് ആക്രമണം; സിപിഎം ഏരിയ സെക്രട്ടറി ഉള്‍പ്പെടെ അഞ്ച് പേര്‍ക്കെതിരെ കേസ്
കൊച്ചി: വൈപ്പിന്‍ ഞാറക്കല്‍ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിനെ തുടര്‍ന്ന് സിപിഐ ലോക്കല്‍ കമ്മിറ്റി ഓഫിസ് ആക്രമിച്ച സംഭവത്തില്‍ സിപിഎം ഏരിയ സെക്രട്ടറി ഉള്‍പ്പെടെ അഞ്ച് പേര്‍ക്കെതിരെ പൊലിസ് കേസെടുത്തു. സിപിഎം ഏരിയ സെക്രട്ടറി പ്രിനില്‍,സുനില്‍ ഹരീന്ദ്രന്‍,സൂരജ്,സാബു,ലെനോഷ് എന്നിവര്‍ക്കെതിരെയാണ് പൊലിസ് കേസെടുത്തത്.
ഞാറക്കല്‍ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പില്‍ സിപിഐയും കോണ്‍ഗ്രസും ചേര്‍ന്നുള്ള മുന്നണിയും സിപിഎമ്മും തമ്മില്‍ നടന്ന മത്സരത്തില്‍ കോണ്‍ഗ്രസ് - സിപിഐ സഖ്യം വിജയിച്ചതിനെ തുടര്‍ന്നാണ് ആക്രമണം നന്നത്. തെരഞ്ഞടുപ്പ് ഫലം വന്നതിന് പിന്നാലെ സിപിഎം പ്രവര്‍ത്തകര്‍ ഓഫിസിലേക്ക് അതിക്രമിച്ച് കയറി പ്രവര്‍ത്തകരെ ആക്രമിക്കുകയും കസേരകളും കൊടിമരവും അടക്കം തല്ലിത്തകര്‍ക്കുകയുമായിരുന്നു.ആക്രമണത്തില്‍ സിപിഐ മണ്ഡലം സെക്രട്ടറി കെ.എല്‍ ദിലീപ് കുമാര്‍, ലോക്കല്‍ സെക്രട്ടറി എന്‍.എ ദാസന് എന്നിവര്‍ക്ക് പരുക്കേറ്റിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."