നായ കടിച്ചു, പേ വിഷബാധ വാക്സിന് എടുത്തിട്ടും വീട്ടമ്മ മരിച്ചു
കോഴിക്കോട്: പേരാമ്പ്രയില്‍ നായ കടിച്ച് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. കൂത്താളി പുതിയേടത്ത് ചന്ദ്രിക(53) യാണ് പേ വിഷബാധയ്ക്കെതിരായ വാക്സിന് എടുത്തിട്ടും മരിച്ചത്. കഴിഞ്ഞ മാസം 21 നാണ് ഇവരുടെ മുഖത്ത് തെരുവ് നായയുടെ കടിയേറ്റത്. അതിന് ശേഷം പേവിഷബാധക്കെതിരെ ക്യത്യമായ വാക്സീനുകള്‍ എടുത്തിരുന്നതായി ബന്ധുക്കള്‍ അറിയിച്ചു. വാക്സിനെടുത്തിട്ടും കേരളത്തില്‍ ഇത് രണ്ടാം തവണയാണ് മരണം സംഭവിക്കുന്നത്.
പത്ത് ദിവസം മുമ്പ് ഇവര്‍ക്ക് പനിയും അണുബാധയുമുണ്ടായി. പേവിഷബാധയുടെ ലക്ഷണങ്ങളും പ്രകടിപ്പിച്ചു. ഇതോടെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മെഡിക്കല്‍ കോളജില്‍ വെന്റിലേറ്ററില്‍ ഇരിക്കവെയാണ് മരണം.
ചന്ദ്രികയ്ക്ക് പുറമെ എട്ടോളം പേര്‍ക്ക് അന്ന് നായയുടെ കടിയേറ്റിരുന്നു. ഇവര്‍ക്കാര്‍ക്കും നിലവില്‍ രോഗലക്ഷണങ്ങളില്ല.ഇവരെ കടിച്ച നായക്ക് പേവിഷബാധയുണ്ടെന്ന് നേരത്തെ സ്ഥിരീകരിച്ചിരുന്നു. അതേസമയം, മരണകാരണം പേവിഷ ബാധയാണോ എന്ന് പരിശോധനാഫലം വന്നതിനുശേഷമേ സ്ഥിരീകരിക്കാനാവൂവെന്ന് ഡി.എം.ഒ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."