ഷാജഹാന് വധം: പ്രതികൾ ഉപയോഗിച്ച മൊബൈല്‍ ഫോണുകള്‍ കണ്ടെത്തി പ്രതികളെ ഒളിവിൽ കഴിയാൻ സഹായിച്ച ജിനേഷ് ബി.ജെ.പി ബൂത്ത് സെക്രട്ടറി
പാലക്കാട് •സി.പി.എം പ്രാദേശിക നേതാവ് ഷാജഹാനെ കൊലപ്പെടുത്തിയ കേസിൽ പ്രതികളുടെ നാല് മൊബൈൽ ഫോണുകൾ കണ്ടെത്തി. മലമ്പുഴക്ക് സമീപം ചേമ്പനയിലെ കാട്ടിൽ ഒളിപ്പിച്ച മൊബൈൽ ഫോണുകളാണ് ഇന്നലെ നടത്തിയ തെളിവെടുപ്പിൽ പൊലിസ് കണ്ടെടുത്തത്. കവറിൽ പൊതിഞ്ഞനിലയിലാണ് നാല് ഫോണുകളും. ഷാജഹാൻ വധക്കേസിലെ നിർണായക തെളിവാണിതെന്ന് പൊലിസ് പറഞ്ഞു.
ഷാജഹാൻ വധക്കേസിൽ കഴിഞ്ഞദിവസം അറസ്റ്റിലായ ജിനേഷാണ് കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത പ്രതികളെ ഒളിവിൽ കഴിയാൻ സഹായിച്ചത്. ഇയാൾ ബി.ജെ.പി ബൂത്ത് സെക്രട്ടറിയാണെന്നാണ് പൊലിസ് പറയുന്നത്. പ്രതികൾക്ക് ഭക്ഷണം വാങ്ങിനൽകിയതും പ്രതികളുടെ മൊബൈൽ ഫോണുകൾ തന്റെ വീടിന് സമീപത്തെ കാട്ടിനുള്ളിൽ ഒളിപ്പിച്ചതും ഇയാളാണെന്നും പൊലിസ് പറയുന്നു.
കേസിലെ മറ്റൊരു പ്രതിയായ ആവാസ് ജോലിചെയ്യുന്ന കല്ലേപ്പുള്ളിയിലെ കോഴിക്കടയിലും പൊലിസ് തെളിവെടുപ്പ് നടത്തി. ഇവിടെ വച്ചാണ് പ്രതികൾ ഗൂഢാലോചന നടത്തിയതെന്നും ആയുധങ്ങൾ കൈമാറിയതും. ഈ മാസം 14ന് രാത്രിയാണ് സി.പി.എം മരുതറോഡ് ലോക്കൽ കമ്മിറ്റി അംഗവും കുന്നങ്കാട് ഈസ്റ്റ് ബ്രാഞ്ച് സെക്രട്ടറിയുമായി എസ്. ഷാജഹാനെ വെട്ടിക്കൊലപ്പെടുത്തിയത്. കേസിൽ ഇതുവരെ 12 പേരെയാണ് പൊലിസ് അറസ്റ്റ് ചെയ്തത്. കല്ലേപ്പുള്ളി സ്വദേശി എൻ. സിദ്ധാർഥൻ (36), കുറുപ്പത്ത് ആവാസ് (ഡുഡു–30), മലമ്പുഴ ചേമ്പന അത്തിക്കുളമ്പ് ജിനേഷ് (വലുത്–32), കൊട്ടേക്കാട് കുന്നങ്കാട് ബിജു (27), മുഖ്യ സൂത്രധാരൻ കൊട്ടേക്കാട് കാളിപ്പാറ സ്വദേശി നവീൻ (28), കുന്നങ്കാട് സ്വദേശികളായ ശബരീഷ് (30), അനീഷ് (29), സുജീഷ് (27) വിഷ്ണു (22), എസ്. സുനീഷ് (23), എൻ. ശിവരാജൻ (32), കെ. സതീഷ് (സജീഷ് – 31) എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽ എട്ടുപേരും ബി.ജെ.പി അനുഭാവികളാണെന്നാണ് പൊലിസിന്റെ റിമാൻഡ് റിപ്പോർട്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."