പ്രബോധന മേഖലയിൽ കാലാനുസൃത മാറ്റങ്ങൾ ഉൾക്കൊള്ളുക: സാദിഖലി തങ്ങൾ
പെരിന്തൽമണ്ണ •പ്രബോധന രീതികളിൽ കാലാനുസൃതമായ മാറ്റങ്ങൾക്ക് തയാറാകണമെന്ന് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ. ജാമിഅ ജൂനിയർ കോളജ് അധ്യാപക ശിൽപശാലയുടെ രണ്ടാം ദിനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു തങ്ങൾ. അതാതു കാലത്തെ ഏറ്റയും പുതിയ രീതികളായിരുന്നു പ്രവാചകരുടെ പ്രബോധന ശൈലിയെന്നും പുതിയ കാലത്തോട് സംവദിക്കാൻ പ്രാപ്തമായ സമൂഹ സൃഷ്ടിക്കായി കഠിനാധ്വാനം ചെയ്യാനും തങ്ങൾ ആഹ്വാനം ചെയ്തു.ജാമിഅ നൂരിയ്യ അറബിയയുമായി അഫ്‌ലിയേറ്റ് ചെയ്ത് കേരളത്തിലും പുറത്തുമായി പ്രവർത്തിക്കുന്ന 62 സ്ഥാപനങ്ങളിലെ അഞ്ഞൂറോളം അധ്യാപകരാണ് രണ്ട് ദിവസങ്ങളിലായി നടന്ന ശിൽപശാലയിൽ സംബന്ധിച്ചത്. പുത്തനഴി മൊയ്തീൻ ഫൈസി, കെ. ഇബ്‌റാഹീം ഫൈസി തിരൂർക്കാട്, ഹംസ റഹ്മാനി കൊണ്ടിപ്പറമ്പ് സംബന്ധിച്ചു. വിവിധ വിഷയങ്ങളിൽ കെ.ടി ബഷീർ മാസ്റ്റർ, അബ്ദുൽ ഗഫൂർ ഖാസിമി സംസാരിച്ചു. വാക്കോട് മൊയ്തീൻ കുട്ടി ഫൈസി സമാപന പ്രസംഗം നിർവഹിച്ചു. ടി.എച്ച് ദാരിമി ഏപ്പിക്കാട്, ഉസ്മാൻ ഫൈസി ഏറിയാട്, ഹുസൈൻ ബാഖവി ഓമാനൂർ, ഹൈദ്രോസ് ഫൈസി അച്ചനമ്പലം, ഇസ്മാഈൽ ഫൈസി കിടങ്ങയം, റാശിദ് ഫൈസി മമ്പാട്ടുമൂല, നൗഷാദ് കിഴിശ്ശേരി, അൻവർ ഫൈസി നാട്ടുകൽ, സവാദ് ഫൈസി പായിപ്പുല്ല് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."