HOME
DETAILS
MAL
നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ 60 കോടിയുടെ മയക്കുമരുന്നു വേട്ട
backup
August 22 2022 | 06:08 AM
നെടുമ്പാശ്ശേരി • രാജ്യാന്തര വിമാനത്താവളത്തിൽ യാത്രക്കാരനിൽനിന്ന് 30 കിലോഗ്രാം മയക്കുമരുന്ന് പിടിച്ചെടുത്തു. സിംബാബ്‌വെയിൽനിന്ന് ദോഹവഴി നെടുമ്പാശ്ശേരിയിലെത്തിയ പാലക്കാട് സ്വദേശി മുരളീധരൻ നായരാണ് പിടിയിലായത്.
സിയാൽ സെക്യൂരിറ്റി വിഭാഗം നടത്തിയ പരിശോധനയിലാണു മയക്കുമരുന്ന് കണ്ടെത്തിയത്. മെഥാ ക്വിനോൾ എന്ന മയക്കുമരുന്നാണെന്നാണ് നിഗമനം. അന്താരാഷ്ട്ര വിപണിയിൽ 60 കോടിയോളം രൂപ വിലവരും. ലഹരിവസ്തു സർക്കാർ ലബോറട്ടറിയിലേക്ക് അയച്ചു. ഡൽഹിയിലേക്കുള്ള യാത്രയ്ക്കായി എയർ ഏഷ്യ വിമാനത്തിൽ കയറുന്നതിനുള്ള ബാഗേജ് പരിശോധനയിലാണു മയക്കുമരുന്ന് കണ്ടെത്തിയത്. അത്യാധുനിക ത്രി ഡി എം.ആർ.ഐ സ്കാനിങ് യന്ത്രം ഉപയോഗിച്ച് സിയാലിന്റെ തന്നെ സുരക്ഷാ വിഭാഗം നടത്തിയ പരിശോധനയിലാണ് ബാഗിന്റെ രഹസ്യഅറയിൽ ഒളിപ്പിച്ച ലഹരിവസ്തു കണ്ടെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."