HOME
DETAILS

എസ്.കെ.എസ്.എസ്.എഫ് കാംപസ് യാത്ര: പതാക കൈമാറി

  
backup
August 23 2022 | 01:08 AM

%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%95%e0%b5%86-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%8e%e0%b4%ab%e0%b5%8d-%e0%b4%95%e0%b4%be%e0%b4%82%e0%b4%aa%e0%b4%b8%e0%b5%8d-%e0%b4%af-2


കോഴിക്കോട് • 'ധൈഷണിക വിദ്യാർഥിത്വം നൈതിക സംവേദനം' എന്ന പ്രമേയത്തിൽ എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന കാംപസ് യാത്രയുടെ പതാക സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങൾ യാത്രാ നായകൻ പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾക്ക് കൈമാറി.


നിലവിലെ ലോകക്രമത്തെയും സാഹചര്യത്തെയും സംബന്ധിച്ച് വിഹഗവീക്ഷണം സ്വായത്തമാക്കണമെന്നും സങ്കീർണമായ ആഗോള ലിബറൽ അജൻഡകളോട് പൊരുതി ധൈഷണിക വിദ്യാഭ്യാസം നേടിയെടുക്കണമെന്നും ജിഫ്‌രി തങ്ങൾ വിദ്യാർഥികളോട് ആഹ്വാനം ചെയ്തു. നാളെ തിരുവനന്തപുരം കാര്യവട്ടം യൂനിവേഴ്‌സിറ്റി കാംപസിൽ നിന്ന് ആരംഭിക്കുന്ന യാത്ര, കേരളത്തിലെ തെരഞ്ഞെടുക്കപ്പെട്ട 37 സ്വീകരണ കേന്ദ്രങ്ങളിൽ 120 പ്രൊഫഷണൽ, ആർട്‌സ് ആൻഡ് സയൻസ് കാംപസിലെ വിദ്യാർഥികളുമായി സംവദിച്ച് സെപ്റ്റംബർ 24ന് മംഗലാപുരത്ത് വിദ്യാർഥി പൊതുസമ്മേളനത്തോടെ സമാപിക്കും. യാത്രയുടെ ഭാഗമായി പോക്കറ്റ് ഡയറി ഉൾപ്പെടുന്ന കിറ്റ് കാംപസ് യൂനിറ്റ് കമ്മിറ്റിക്ക് നൽകും. റോബോട്ടിക്‌സ് ഷോ, പുസ്തകവണ്ടി, ഡോക്യുമെന്ററി പ്രദർശനം എന്നിവ സജ്ജീകരിച്ച കാംപപസ് യാത്രയിൽ ജെൻഡന്റർ ന്യൂട്രാലിറ്റി, സ്വതന്ത്രചിന്ത, മതനിരാസം, മെറ്റീരിയലിസം, സയന്റിസം, എന്നീ ആധുനിക വാദങ്ങളിലും പാരമ്പര്യ വാദങ്ങളിലും വിദ്യാർഥികളുമായി സംവേദനം നടക്കും.ചെമ്മാട് ദാറുൽ ഹുദാ ഇസ് ലാമിക് യൂനിവേഴ്‌സിറ്റിയിൽ നടന്ന ചടങ്ങിൽ കെ.കെ.എസ് തങ്ങൾ വെട്ടിച്ചിറ, കെ.സി മുഹമ്മദ് ബാഖവി, റഹീം ചുഴലി, സയ്യിദ് ഫഖ്‌റുദ്ദീൻ തങ്ങൾ കണ്ണന്തളി, അയ്യൂബ് മാസ്റ്റർ മുട്ടിൽ, സയ്യിദ് ഹാഷിറലി ശിഹാബ് തങ്ങൾ, താജുദ്ധീൻ ദാരിമി പടന്ന, ആഷിഖ് കുഴിപ്പുറം, ഡോ. ജാബിർ ഹുദവി, സി.ടി അബ്ദുൽ ജലീൽ മാസ്റ്റർ, സയ്യിദ് മുബശ്ശിർ തങ്ങൾ ജമലുല്ലൈലി, ആർ.വി അബൂബക്കർ യമാനി, നൂറുദ്ധീൻ ഫൈസി, മുഹ് യിദ്ധീൻ കുട്ടി യമാനി, അനീസ് ഫൈസി മാവണ്ടിയൂർ, ഫാറൂഖ് ഫൈസി മണി മൂളി, സയ്യിദ് റഷീദലി തങ്ങൾ ദാരിമി, സയ്യിദ് നിയാസലി തങ്ങൾ മുഹമ്മദലി മാസ്റ്റർ, ആരിഫലി, കാമ്പസ് വിങ് സംസ്ഥാന സാരഥികളായ സിറാജ് ഇരിങ്ങല്ലൂർ, റഷീദ് മീനാർകുഴി, സൽമാൻ, റിയാസ്, മുഹമ്മദ് ഷാകിർ, എസ്.കെ.എസ്.ബി.വി സംസ്ഥാന ഭാരവാഹികളായ ഫർഹാൻ മില്ലത്ത്, ജസീബ് വെളിമുക്ക്, ഷമീൽ കള്ളിക്കൂടം സംബന്ധിച്ചു. എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറി കെ.എ റഷീദ് ഫൈസി വെള്ളായിക്കോട്, കാംപസ് വിങ് സംസ്ഥാന കൺവീണർ ബാസിത് മുസ്് ലിയാരങ്ങാടി സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-20-11-2024

PSC/UPSC
  •  24 days ago
No Image

വനിതാ ഏഷ്യന്‍ ചാംപ്യന്‍സ് ട്രോഫിയിൽ ചാംപ്യന്മാരായി ഇന്ത്യ

Others
  •  24 days ago
No Image

മദീനയില്‍ സ്മാര്‍ട്ട് പാര്‍ക്കിംഗ് സംവിധാനം ആരംഭിക്കാന്‍ സഊദി അറേബ്യ; ഒരേ സമയം 400 വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാം

Saudi-arabia
  •  24 days ago
No Image

തിരുവനന്തപുരം;വീടിനുള്ളിൽ അവശനിലയിൽ കണ്ടെത്തിയ യുവാവ് മരിച്ചു

Kerala
  •  24 days ago
No Image

അധ്യാപകര്‍ക്ക് ലൈസന്‍സ് നിര്‍ബന്ധമാക്കി സഊദി അറേബ്യ

Saudi-arabia
  •  24 days ago
No Image

കെ ഗോപാലകൃഷ്‌ണനെതിരെ കേസെടുക്കാം; ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ

Kerala
  •  24 days ago
No Image

സഊദിയില്‍ വാടക കരാര്‍ തയ്യാറാക്കുന്നതിനുള്ള ഫീസ് കെട്ടിട ഉടമ വഹിക്കണം; അറിയിപ്പുമായി ഈജാര്‍ പ്ലാറ്റഫോം

Saudi-arabia
  •  24 days ago
No Image

ഇന്ത്യയിലെ ആദ്യ നൈറ്റ് സഫാരി ഉത്തര്‍പ്രദേശ് സമ്മാനിക്കും; മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

National
  •  24 days ago
No Image

റസിഡന്‍സി നിയമങ്ങള്‍ കൃത്യമായി പാലിക്കുന്നവരെ ആദരിക്കാന്‍ ഗ്ലോബല്‍ വില്ലേജില്‍ പ്രത്യേക പ്ലാറ്റ്‌ഫോം ഒരുക്കി ദുബൈ 

uae
  •  24 days ago
No Image

ക്രിക്കറ്റ് മത്സരത്തിനിടെ സ്‌ട്രൈറ്റ് ഡ്രൈവ് നേരിട്ട് മുഖത്തടിച്ച് അംപയര്‍ക്ക് പരിക്ക്

Cricket
  •  24 days ago