HOME
DETAILS

ദേശീയരാഷ്ട്രീയത്തിൽ ഉയർന്നുവരാനുള്ള കെജ്‌രിവാളിന്റെ നീക്കം; മുളയിലേ നുള്ളാൻ ബി.ജെ.പി

  
backup
August 23 2022 | 01:08 AM

%e0%b4%a6%e0%b5%87%e0%b4%b6%e0%b5%80%e0%b4%af%e0%b4%b0%e0%b4%be%e0%b4%b7%e0%b5%8d%e0%b4%9f%e0%b5%8d%e0%b4%b0%e0%b5%80%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b5%bd-%e0%b4%89%e0%b4%af%e0%b5%bc

അഴിമതി ആരോപണത്തിൽ സി.ബി.ഐ പ്രാഥമികാന്വേഷണം
ന്യൂഡൽഹി • മോദിക്ക് എതിരാളിയായി ദേശീയരാഷ്ട്രീയത്തിൽ ഉയർന്നുവരാനുള്ള ആംആദ്മി പാർട്ടി നേതാവ് അരവിന്ദ് കെജ്‌രിവാളിന്റെ നീക്കത്തെ മുളയിലേ നുള്ളാൻ കേന്ദ്രസർക്കാർ. എക്‌സൈസ് നയം സംബന്ധിച്ച കേസിൽ മനീഷ് സിസോദിയക്കെതിരേ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതിന് പിന്നാലെ ഡൽഹി സർക്കാർ 1,000 ഡി.ടി.സി ലോ ഫ്‌ളോർ ബസുകൾ വാങ്ങിയതിലും സി.ബി.ഐ പ്രാഥമികാന്വേഷണം തുടങ്ങി.
മനീഷ് സിസോദിയക്കും കെജ്‌രിവാളിനുമെതിരേ ബി.ജെ.പിയും കേന്ദ്രസർക്കാരും തുടർച്ചയായി ആക്രമണം നടത്തിക്കൊണ്ടിരിക്കുന്ന പശ്ചാത്തലത്തിലാണ് സി.ബി.ഐ മറ്റരന്വേഷണം കൂടി നടത്തുന്നത്. അഴിമതിക്കെതിരേ പോരാടി അധികാരത്തിലെത്തിയ ആംആദ്മി സർക്കാരിനെ തുടർച്ചയായി അഴിമതിക്കേസുകളിൽ കുടുക്കാനാണ് ബി.ജെ.പി നീക്കം. ബി.ജെ.പിയുടെ ബഹുതല ആക്രമണത്തെ ആംആദ്മി പാർട്ടി എങ്ങനെ അതിജീവിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ നോക്കുന്നത്.


ഡൽഹി ലെഫ്റ്റനന്റ് ഗവർണർ വി.കെ സക് സേനയുടെ നിർദേശപ്രകാരമാണ് ബസുകൾ വാങ്ങിയതിലും അറ്റകുറ്റപ്പണിക്ക് കരാർ നൽകിയതിലും അഴിമതിയുണ്ടെന്ന ബി.ജെ.പി ആരോപണം അന്വേഷിക്കാൻ സി.ബി.ഐ തയാറായിരിക്കുന്നത്. അഴിമതി ആരോപണത്തിന് ഒരുവർഷത്തിലധികം പഴക്കമുണ്ടെങ്കിലും ഇപ്പോഴാണ് അന്വേഷണം. കഴിഞ്ഞവർഷം ഒാഗസ്റ്റിലാണ് ബി.ജെ.പി ഈ വിഷയത്തിൽ സി.ബി.ഐക്ക് പരാതി നൽകിയത്.
ലെഫ്റ്റനന്റ് ഗവർണറായിരുന്ന അനിൽ ബൈജാൽ പ്രാഥമികാന്വേഷണത്തിന് സമിതിയെ നിയോഗിക്കുകയും ചെയ്തു. എന്നാൽ, ഒരുവർഷം ലഭിച്ചിട്ടും സി.ബി.ഐ പ്രാഥമികാന്വേഷണം പോലും നടത്തിയില്ല. ആംആദ്മി പാർട്ടിയെ പിളർത്താനും അതുവഴി ഡൽഹിയിലെ സർക്കാരിനെ അട്ടിമറിക്കാനും ശ്രമിച്ച് പരാജയപ്പെട്ടപ്പോഴാണ് സിസോദിയയെ കേസിൽ കുടുക്കിയതെന്നാണ് ആംആദ്മി പാർട്ടി പറയുന്നത്. ആംആദ്മി വിട്ട് ബി.ജെ.പിയിൽ ചേർന്നാൽ മുഖ്യമന്ത്രി പദവി നൽകാമെന്ന് മനീഷ് സിസോദിയക്ക് ബി.ജെ.പി വാഗ്ദാനം നൽകിയിരുന്നു. എന്നാൽ, സിസോദിയ അതിന് വഴങ്ങിയില്ലെന്ന് ആംആദ്മി വക്താവ് സൗരബ് ഭരദ്വാജ് ആരോപിച്ചു.
ഗുജറാത്ത് തെരഞ്ഞെടുപ്പ് മാത്രമല്ല, ഡൽഹിയിലെ വിദ്യാഭ്യാസമേഖലയിൽ ആംആദ്മി സർക്കാർ നടത്തുന്ന പ്രവർത്തനങ്ങൾ അന്താരാഷ്ട്രതലത്തിൽ ശ്രദ്ധയായതോടെയാണ് തങ്ങളെ കേന്ദ്രസർക്കാർ ആക്രമിക്കാൻ തുടങ്ങിയതെന്നും ആംആദ്മി പാർട്ടി ആരോപിക്കുന്നുണ്ട്. ഡൽഹിയിലെ വിദ്യാഭ്യാസമേഖലയിലെ നേട്ടങ്ങളെക്കുറിച്ച് ന്യൂയോർക്ക് ടൈംസിന്റെ ആദ്യപേജിൽ ലേഖനം പ്രത്യക്ഷപ്പെട്ടതിന് പിന്നാലെയാണ് തന്റെ വീട്ടിൽ റെയ്ഡ് നടന്നതന്ന് സിസോദിയയും പറയുന്നു. ന്യൂയോർക്ക് ടൈംസ് വാർത്ത പെയ്ഡ് ന്യൂസാണെന്നാണ് ബി.ജെ.പിയുടെ മറുപടി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മദ്രസകള്‍ അടച്ചുപൂട്ടാനുള്ള നിര്‍ദ്ദേശം മതസ്വാതന്ത്ര്യത്തിനുമേലുള്ള കടന്നാക്രമണം: കെസുധാകരന്‍

Kerala
  •  2 months ago
No Image

ചോറ്റാനിക്കരയില്‍ അധ്യാപക ദമ്പതികളും 2 മക്കളും മരിച്ച നിലയില്‍; ആത്മഹത്യയെന്ന് നിഗമനം

Kerala
  •  2 months ago
No Image

വീല്‍ച്ചെയറിലെ അനീതിയുടെ രൂപം 'അണ്ഡാ സെല്ല് മേം ദസ് സാല്‍'

National
  •  2 months ago
No Image

ഗസ്സയില്‍ വീണ്ടും ഇസ്‌റാഈല്‍ കൂട്ടക്കുരുതി; അല്‍ അഖ്‌സ ആശുപത്രിയിലെ അഭയാര്‍ഥി ടെന്റുകള്‍ക്ക് നേരെ ഷെല്ലാക്രമണം ആളിപ്പടര്‍ന്ന് തീ

International
  •  2 months ago
No Image

'ശബരിമല തീര്‍ഥാടനം അലങ്കോലപ്പെടുത്തരുത്'; മുഖ്യമന്ത്രിക്ക് കത്തയച്ച് പ്രതിപക്ഷ നേതാവ്

Kerala
  •  2 months ago
No Image

'ഒരിക്കല്‍ കൈ പൊള്ളിയിട്ടും പഠിച്ചില്ല'; ശബരിമലയില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് സി.പി.ഐ മുഖപത്രം

Kerala
  •  2 months ago
No Image

മെമ്മറി കാര്‍ഡിലെ അനധികൃത പരിശോധനയില്‍ അന്വേഷണമില്ല; നടിയുടെ ഉപഹരജി തള്ളി ഹൈക്കോടതി

Kerala
  •  2 months ago
No Image

മുംബൈ-ന്യൂയോര്‍ക്ക് എയര്‍ഇന്ത്യ വിമാനത്തിന് ബോംബ് ഭീഷണി; അടിയന്തര ലാന്‍ഡിങ്

National
  •  2 months ago
No Image

ഇസ്‌റാഈലിന് മേല്‍ തീഗോളമായി ഹിസ്ബുല്ലയുടെ ഡ്രോണുകള്‍; നാല് സൈനികര്‍ കൊല്ലപ്പെട്ടു, 60 പേര്‍ക്ക് പരുക്ക് 

International
  •  2 months ago
No Image

പൂമാല, കാവി ഷാള്‍, മുദ്രാവാക്യം...ഗൗരി ലങ്കേഷ് കൊലയാളികളികള്‍ക്ക് വമ്പന്‍ സ്വീകരണമൊരുക്കി ശ്രീരാമസേന 

National
  •  2 months ago