ലോകായുക്ത ബില്‍ നിയമസഭയില്‍; എതിര്‍ത്ത് പ്രതിപക്ഷം
തിരുവനന്തപുരം: ലോകായുക്ത ബില്‍ നിയമസഭയില്‍ അവതരിപ്പിച്ച് മന്ത്രി പി രാജീവ്. ലോകായുക്ത ജുഡീഷ്യല്‍ സംവിധാനമല്ല മറിച്ച് അന്വേഷണ സംവിധാനമാണ്. ജുഡീഷ്യല്‍ സംവിധാനമാണ് ലോകായുക്ത എന്ന് എവിടെയും രേഖപ്പെടുത്തിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
അന്വേഷണം നടത്തുന്ന ഏജന്‍സി തന്നെ വിധിയും പ്രഖ്യാപിക്കുന്നത് ലോകത്ത് എവിടെയും ഇല്ലാത്തതാണ്. അന്വേഷണം നടത്തുന്ന ഏജന്‍സി തന്നെ ശിക്ഷ വിധിക്കുന്നത് നിയമപരമല്ല. പൊലീസ് അന്വേഷിച്ച് അവര്‍ തന്നെ ശിക്ഷ വിധിക്കുന്നത് എങ്ങനെ ശരിയാകുമെന്നും ഇത് ഭരണഘടനയുമായി ചേര്‍ന്ന് നില്‍ക്കില്ലെന്നും മന്ത്രി പറഞ്ഞു.
അതേസമയം, ബില്ലിനെ പ്രതിപക്ഷം എതിര്‍ത്തു. സര്‍ക്കാരിന്റെ ബില്‍ ഭരണഘടനാ വിരുദ്ധമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പറഞ്ഞു. ജുഡീഷ്യല്‍ സംവിധാനത്തിന്റെ തലപ്പത്തേക്ക് എക്‌സിക്യൂട്ടീവ് വരുന്ന സാഹചര്യമാണ് ഉണ്ടാകുന്നത്. നേരത്തെ, ലോകായുക്ത ഒരു പ്രഖ്യാപനം നടത്തി കഴിഞ്ഞാല്‍ ഗവര്‍ണറോ മുഖ്യമന്ത്രിയോ ആരായാലും അംഗീകരിക്കണമെന്നായിരുന്നു. എന്നാല്‍, പ്രഖ്യാപനത്തെ തള്ളാന്‍ അധികാരം നല്‍കുന്നതാണ് പുതിയ ഭേദഗതി. ജുഡീഷ്യല്‍ ബോഡിയുടെ തീരുമാനത്തെ എക്‌സിക്യൂട്ടീവ് കവരുന്ന സംവിധാനമായി ഇത് മാറുന്നുവെന്നും സതീശന്‍ കുറ്റപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."