സംഘര്‍ഷമുണ്ടായ ഉണ്യാലിലെ തീരമേഖലകള്‍ മുസ്‌ലിം ലീഗ് നേതാക്കള്‍ സന്ദര്‍ശിച്ചു
തിരൂര്‍: സംഘര്‍ഷമുണ്ടായ ഉണ്യാലിലെ ഇരുപതോളം വീടുകള്‍ മുസ്‌ലിംലീഗ് നേതാക്കള്‍ സന്ദര്‍ശിച്ചു. മുസ്‌ലിംലീഗ് ദേശീയ ട്രഷററും പ്രതിപക്ഷ ഉപനേതാവുമായ പി.കെ കുഞ്ഞാലിക്കുട്ടി, ദേശീയ സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എംപി, സി. മമ്മുട്ടി എംഎല്‍എ, മുസ്‌ലിംലീഗ് ജില്ലാ ജനറല്‍ സെക്രട്ടി അഡ്വ: കെ.എന്‍.എ ഖാദര്‍, സംസ്ഥാന സെക്രട്ടറി സി.പി ബാവ ഹാജി, കര്‍ഷക സംഘം സംസ്ഥാന പ്രസിഡന്റ് കുറുക്കോളി മൊയ്തീന്‍, അബ്ദുറഹിമാന്‍ രണ്ടത്താണി, നൗഷാദ് മണ്ണിശ്ശേരി, വനിതാ ലീഗ് സംസ്ഥാന പ്രസിഡന്റ് ഖമറുന്നീസ അന്‍വര്‍ തുടങ്ങിയ മുസ്‌ലിംലീഗ് നേതാക്കളാണ് ഇന്നലെ തീരദേശ മേഖലയില്‍ സന്ദര്‍ശനം നടത്തിയത്.
ആക്രമണത്തിനിരകളായ വീട്ടമ്മമാര്‍ നേതാക്കള്‍ക്കു മുന്നില്‍ പൊട്ടിക്കരഞ്ഞാണു സംഭവിച്ച കാര്യങ്ങള്‍ വിശദീകരിച്ചത്. പാര്‍ട്ടിക്കാരായതിന്റെ പേരില്‍ പല പ്രാവശ്യം ആക്രമണത്തിനിരയായെന്നും ഇനിയും അക്രമിക്കപ്പെടുമെന്ന് ഭയമുണ്ടെന്നും പ്രദേശവാസികള്‍ പറഞ്ഞു. അക്രമണം ഉണ്ടായപ്പോള്‍ പൊലിസ് തിരിഞ്ഞു നോക്കിയില്ലെന്നും ഇതുവരെ പൊലിസ് പരിശോധന നടത്താത്ത വീടുകളുണ്ടെന്നും നാട്ടുകാര്‍ നേതാക്കളോടു പറഞ്ഞു. ശക്തമായ നടപടി സ്വീകരിക്കാന്‍ പൊലിസിനോട് ആവശ്യപ്പെടുമെന്നും മതിയായ സുരക്ഷ ഉറപ്പുവരുത്തുമെന്നും നേതാക്കള്‍ ഉറപ്പുനല്‍കി.
സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം എം. അബ്ദുള്ളക്കുട്ടി, താനൂര്‍ മണ്ഡലം മുസ്‌ലിംലീഗ് പ്രസിഡന്റ് കെ.എന്‍ മുത്തുക്കോയ തങ്ങള്‍, ജനറല്‍ സെക്രട്ടറി എം.പി അഷ്‌റഫ്, തിരൂര്‍ മണ്ഡലം ജനറല്‍ സെക്രട്ടറി വെട്ടം ആലിക്കോയ, എം.പി മുഹമ്മദ് കോയ, സി.കെ ഹമീദ് നിയാസ്, കെ. സലാം, റഷീദ് മോര്യ, പി.വി സമദ്, നൂഹ് കരിങ്കപ്പാറ, പി.സി ഇസ്ഹാഖ്, സി.പി മുഹമ്മദ് ബഷീര്‍, കെ.പി ഷാജഹാന്‍, സി.എം.ടി ബാവ, കെ.സി ബാവ തുടങ്ങിയവരും സംഘത്തില്‍ ഉണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."