വിവാദ കശ്മീര്‍ പരാമര്‍ശം: കെ.ടി ജലീലിനെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്
തിരുവല്ല: വിവാദ കശ്മീര്‍ പരാമര്‍ശത്തിന്റെ പേരില്‍ കെ.ടി ജലീല്‍ എം.എല്‍.എയ്ക്കെതിരെ കേസെടുക്കാന്‍ പൊലീസിനു തിരുവല്ല കോടതിയുടെ നിര്‍ദേശം. മുന്‍ മന്ത്രി എ.സി മൊയ്തീന് അടക്കമുള്ള ജനപ്രതിനിധികള്‍ക്കൊപ്പം നടത്തിയ കശ്മീര്‍ യാത്രക്ക് പിന്നാലെ ജലീല്‍ പങ്കുവെച്ച കുറിപ്പാണ് വിവാദമായത്.
ആര്.എസ്.എസ് ഭാരവാഹി അരുണ്‍ മോഹന്റെ ഹര്‍ജി പരിഗണിച്ചാണ് ജലീലിനെതിരെ കേസെടുക്കാന്‍ കോടതി പൊലീസിനു നിര്‍ദേശം നല്‍കിയത്. ഇതേ സംഭവത്തില്‍ ജലീലിനെതിരെ കേസെടുക്കുന്നതു സംബന്ധിച്ച് ഡല്‍ഹി പൊലിസും കഴിഞ്ഞ ദിവസം നിയമോപദേശം തേടിയിരുന്നു.
അഭിഭാഷകനായ ജി.എസ്. മണി തിലക് നഗര്‍ പൊലീസ് സ്റ്റേഷനില്‍ നല്കിയ പരാതിയിലാണിത്. ഈ പരാതി കൂടുതല്‍ അന്വേഷണത്തിനു സൈബര്‍ ക്രൈം വിഭാഗത്തിനു കൈമാറിയിരുന്നു. പാക് അധിനിവേശ കശ്മീരില്‍ പാകിസ്ഥാന് കൂടുതല്‍ ഇടപെടലുകള്‍ നടത്തുന്നില്ലെന്ന കുറിപ്പിലെ വരികള്‍ പരോക്ഷമായി പാകിസ്ഥാനെ പുകഴ്ത്തലാണെന്നും വിമര്‍ശനം ഉയര്‍ന്നിരുന്നു. വിവാദമായപ്പോള്‍ പോസ്റ്റ് പിന്‍വലിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."