മുന്‍ മന്ത്രി കെ.ടി ജലീലിന്റെ പ്രസംഗത്തിനു മുന്‍പ് കെ.കെ ശൈലജയുടെ ആത്മഗതം, 'ഇയാള്‍ നമ്മളെ കുഴപ്പത്തിലാക്കും'
തിരുവനന്തപുരം: നിയമസഭയില്‍ ലോകായുക്ത ബില്‍ ചര്‍ച്ചയ്ക്കിടെ കൗതുകമുണര്‍ത്തി മുന്‍മന്ത്രി കെ.കെ ശൈലജയുടെ ആത്മഗതം. പ്രസംഗം പൂര്‍ത്തിയാക്കി ഇരിക്കുമ്പോഴാണ് 'ഇയാള്‍ നമ്മളെ കുഴപ്പത്തിലാക്കും' എന്ന് ശൈലജ കമന്റ് ചെയ്തത്.
ലോകായുക്ത പരാമര്‍ശത്തിന്റെ പേരില്‍ രാജിവയ്ക്കേണ്ടിവന്ന കെ.ടി ജലീലായിരുന്നു അടുത്ത പ്രസംഗകന്. ജലീല്‍ പ്രസംഗിക്കാന്‍ എഴുന്നേല്‍ക്കുമ്പോഴായിരുന്നു ശൈലജയുടെ പരാമര്‍ശം മൈക്രോഫോണില്‍ പതിഞ്ഞത്. അതേസമയം, പരാമര്‍ശം ജലീലിന് എതിരല്ലെന്ന് കെ.കെ ശൈലജ പറഞ്ഞു.
ലോകായുക്ത ഭേദഗതി ബില്ലുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കെ.കെ ശൈലജ സംസാരിക്കുന്നതിനിടെ കെ.ടി ജലീല്‍ സംസാരിക്കാന്‍ അനുവാദം ചോദിച്ചു. സംസാരിക്കാന്‍ അവസരം നല്‍കുന്നതിനെ വഴങ്ങുക എന്നാണ് സഭാ നടപടി പ്രകാരം പറയുന്നത്. ജലീലിന് ഇടപെട്ട് സംസാരിക്കാന്‍ അനുവാദം നല്കി സീറ്റിലേക്കിരിക്കുമ്പോഴാണ് മൈക്ക് ഓണ്‍ ആണെന്നറിയാതെ ശൈലജ ആത്മഗതം നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."