സി.പി.ഐ ജില്ലാ സമ്മേളനം; മാവോയിസ്റ്റ് വേട്ടയ്ക്കും ആഭ്യന്തര വകുപ്പിനുമെതിരേ വിമർശനം
സ്വന്തം ലേഖകൻ
കോഴിക്കോട് • ആഭ്യന്തര വകുപ്പിനെതിരേ രൂക്ഷ വിമർശനവുമായി സി.പി.ഐ ജില്ലാ സമ്മേളനത്തിലെ രാഷ്ട്രീയ റിപ്പോർട്ട്. അലന്റേയും താഹയുടെയും അറസ്റ്റും അട്ടപ്പാടിയിലും വയനാട്ടിലും കരുളായി വനത്തിലും മാവോയിസ്റ്റുകളെ വെടിവച്ച് കൊലപ്പെടുത്തിയതും ഇടതുപക്ഷ നയങ്ങൾക്ക് വിരുദ്ധമാണെന്ന് റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നു.
മാവോയിസ്റ്റ് മുദ്ര ചാർത്തി വിദ്യാർഥികളായ അലനേയും താഹയേയും അറസ്റ്റ് ചെയ്ത നടപടി ഒരു ഇടതുപക്ഷ സർക്കാരിൽനിന്ന് ഒരിക്കലും ഉണ്ടാവാൻ പാടില്ലാത്തതായിരുന്നു. ഇടതുപക്ഷ ആശയങ്ങളിൽ വെള്ളം ചേർത്തും മുന്നണി മര്യാദങ്ങൾ ലംഘിച്ചും സർക്കാരും സി.പി.എമ്മും മുന്നോട്ടുപോയത് സർക്കാറിനെ പ്രതിസന്ധിയിലാക്കിയെന്നും രാഷ്ട്രീയ റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നു.
കെ. റെയിൽ പദ്ധതിയിൽ കാണിച്ച അനാവശ്യ തിടുക്കം സർക്കാരിനെ പ്രതിസന്ധിയിലാക്കിയെന്നും ഇക്കാര്യത്തിൽ ജനങ്ങളുടെ ആശങ്ക പരിഹരിക്കേണ്ടതുണ്ടെന്നും രാഷ്ട്രീയ റിപ്പോർട്ടിൽ പറയുന്നു. പ്രതിനിധി സമ്മേളനത്തിൽ രാഷ്ട്രീയ റിപ്പോർട്ടിൻമേൽ നടന്ന ചർച്ചയിൽ സംസ്ഥാന നേതൃത്വത്തിനെതിരെയും സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരേയും കടുത്ത വിമർശനം ഉയർന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."